സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് .. പവന് 1,680രൂപയുടെ വർദ്ധനവ്

കേരളത്തിൽ സ്വർണവില കുതിക്കുന്നു. ഗ്രാമിന് 210രൂപ വർദ്ധിച്ച് 13,430 ആയി. പവന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,680രൂപയാണ് ഇന്ന് വർദ്ധിച്ചത്.
ഇന്നലെ ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്റെ വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയരുകയായിരുന്നു . ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഗ്രാമിന് 16,395 രൂപയും അന്ന് പവന് 1,31,160 രൂപയുമായിരുന്നു വില.
"
https://www.facebook.com/Malayalivartha
























