വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..

ഹൈദരാബാദിൽ അമ്മയ്ക്കൊപ്പം താമസിക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയായ യുവതി തടാകത്തിൽ ചാടി ജീവനൊടുക്കി. ബെംഗളൂരുവിൽ ഐടി ജീവനക്കാരിയായിരുന്ന തേജസ്വിനിയാണ് മരിച്ചത്. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അച്ഛനുമായി പിരിഞ്ഞ് ഹൈദരാബാദിൽ തനിച്ച് താമസിക്കുകയായിരുന്ന അമ്മ അരുണയ്ക്ക് കൂട്ടായാണ് തേജസ്വിനി ആറുമാസം മുൻപ് ജോലി രാജിവെച്ച് എത്തിയത്.ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ദേവപള്ളി സ്വദേശികളായ ഇവർ നിലവിൽ ഹൈദരാബാദിലെ ശങ്കർ നഗറിലാണ് താമസിച്ചിരുന്നത്.
ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കാലത്ത് തേജസ്വിനി കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിച്ചിരുന്നതായും, ഇതിനാലാണ് ജോലി ഉപേക്ഷിച്ചതെന്നും അമ്മ അരുണ പൊലീസിന് മൊഴി നൽകി. കൂടാതെ കുടുംബപരമായ ചില സാഹചര്യങ്ങളും ഹൈദരാബാദിൽ എവിടെ സ്ഥിരതാമസമാക്കണം എന്നതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ ആശയക്കുഴപ്പങ്ങളും തേജസ്വിനിയെ കൂടുതൽ മാനസിക വിഷമത്തിലാക്കിയിരുന്നതായും പറയപ്പെടുന്നു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ശങ്കർ നഗറിലെ വീട്ടിൽ നിന്നും വസ്ത്രങ്ങളൊന്നും ധരിക്കാതെ
തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.വീട്ടിൽ നിന്നും ഇറങ്ങിയ യുവതി സമീപത്തെ ഒരു ക്ഷേത്രത്തിന് മുന്നിൽ അല്പസമയം നിൽക്കുകയും, തുടർന്ന് അവിടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന വസ്ത്രമെടുത്ത് ശരീരത്തിൽ ചുറ്റി തൊട്ടടുത്തുള്ള തടാകത്തിലേക്ക് ഓടി ചാടുകയുമായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.തേജസ്വിനി വീടുവിട്ടിറങ്ങുന്നതിന് മുൻപ് അമ്മ ഉറങ്ങിക്കിടന്ന മുറി പുറത്തുനിന്ന് പൂട്ടിയിരുന്നു. രാവിലെ ഉറക്കമുണർന്ന അരുണ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ അയൽക്കാരെ വിളിച്ചുകൂട്ടി വാതിൽ തുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























