നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ. നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും പോലീസ് അന്വേഷണത്തിലെ വീഴ്ചയിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ കോടതി വിട്ടയച്ചത് അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലം. അറസ്റ്റിന്‍റെ കാരണം പ്രതിയെ രേഖാ മൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. കേസിന്‍റെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിക്കുകയും ചെയ്തു..
ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയില്‍ കടുത്ത അതൃപ്തിയിലായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. വീഴ്ച വ്യക്തമായതിന് പിന്നാലെ അന്വേഷണ സംഘത്തെയും മാറ്റി. എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതലയുള്ളത്. അന്വേഷണം ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് .
"
https://www.facebook.com/Malayalivartha
























