നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍

കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്. കടയ്ക്കാവൂര്‍ വയല്‍ത്തിട്ട വീട്ടില്‍ വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഒരു കൈ പൂര്‍ണമായും അറ്റുപോയെന്നാണ് വിവരം.
കടയ്ക്കാവൂര്‍ ചാവടിമുക്കില്‍വെച്ച് രണ്ടാംഭര്‍ത്താവായ അഞ്ചുതെങ് സ്വദേശി അനുവാണ് യുവതിയുടെ രണ്ട് കൈക്കും വെട്ടിയത്.
ആക്രമണത്തിനു പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അനു പിടിയിലായി. ഒരുവര്‍ഷം മുന്‍പും സമാനമായ രീതിയില്‍ വിജിക്കുനേരെ ആക്രമണമുണ്ടായതായാണ് വിവരം.
വിജി കോട്ടയത്താണ് ജോലിചെയ്യുന്നത്. ഇന്ന് നാട്ടിലെത്തിയ വിജി ഇയാള്‍ ജോലിചെയ്യുന്ന വര്‍ക്ക്‌ഷോപ്പിലെത്തുകയും തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. പിന്നാലെ വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയ്ക്കും കൈകളിലും വെട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha
























