Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍

22 JULY 2026 06:54 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലും തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും മൗനം പാലിക്കുന്ന നടനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സി.ജെ.പി.) നടത്തുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്താണ് പുണെ എഫ്.ടി.ഐ.ഐ. കാംപസിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. എഫ്.ടി.ഐ.ഐയിലെ മാധവന്റെ ക്യാബിന്‍ വാതിലില്‍ 'ഗായബ്' (കാണാനില്ല) എന്ന പോസ്റ്റര്‍ പതിച്ചു. 'നീറ്റ് ഫോര്‍ സെയില്‍' (നീറ്റ് പരീക്ഷ വില്‍പ്പനയ്ക്ക്) എന്നെഴുതിയ പോസ്റ്ററുകളും വിദ്യാര്‍ഥികള്‍ വാതിലില്‍ പതിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജ്യത്തെ മുന്‍നിര ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നിട്ടും വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ പ്രതികരിക്കാന്‍ മാധവന്‍ തയ്യാറാകാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സോഷ്യല്‍ മീഡിയയിലും നടനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ മുതല്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്. കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്, ചലച്ചിത്ര പ്രവര്‍ത്തകരായ ഷബാന ആസ്മി, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.

കഴിഞ്ഞ ദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്.

നൂറിലേറെ സി.ജെ.പി.ക്കാരെ കസ്റ്റഡിയിലെടുത്തു. പലര്‍ക്കും പരിക്കേറ്റു. ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചിരുന്നു. മെട്രോ സ്‌റ്റേഷനുകളും അടച്ചു. സംഘര്‍ഷത്തിനിടെ ചിലര്‍ പോലീസിനു നേരെയും കല്ലെറിഞ്ഞു. 50ലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് പറഞ്ഞു. ഡല്‍ഹിയിലും അതിര്‍ത്തികളിലും സുരക്ഷ വര്‍ധിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 minutes ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (16 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (22 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (24 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (35 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (57 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (1 hour ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (2 hours ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (3 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

Malayali Vartha Recommends