Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ ;സർവേ ഫലങ്ങൾ തള്ളിക്കളയുന്നു എന്ന് യു ഡി എഫ്

30 MARCH 2021 10:49 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗത്തിന്റെ ഫലം.സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള്‍ വരെ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 37 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും പ്രവചനം ഉണ്ട്.46 മുതല്‍ 54 വരെയാണ് യു.ഡി.എഫിന് സീറ്റുകള്‍ ലഭിക്കുകയെന്നുമാണ് സർവേ പ്രവചനം. ബി.ജെ.പിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.

മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെന്നും മൂന്ന് മുന്നണികളിലും അല്ലാതെയുള്ളവര്‍ക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എല്‍.ഡി.എഫിനാണ് മുന്‍തൂക്കം പുരുഷന്‍മാരില്‍ 41 ശതമാനം പേരും വനിതകളില്‍ 43 ശതമാനം പേരും എല്‍.ഡി.എഫിനെ പിന്തുണച്ചു.യു.ഡി.എഫിന് പുരുഷന്മാരില്‍ 36 ശതമാനം പേരുടെയും സ്ത്രീകളില്‍ 39 ശതമാനം പേരുടെയും പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എയ്ക്കD പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 19 ശതമാനത്തിന്റെയും 16 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്.അതെ സമയം തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള്‍ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാര്‍ വിജയിക്കുകയെന്നാണ് പ്രവചനം.യു.ഡി.എഫിന്റെ വി.എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമംമണ്ഡലത്തില്‍ മൂന്ന് മുന്നണികളും കട്ടയ്ക്ക് മത്സരമാണെന്നും ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എന്‍.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസല്‍ട്ട് പ്രവചനാധീതമാണെന്നും സര്‍വേ പറയുന്നു.രണ്ട് ദിവസങ്ങളിലായാണ് സർവേഫലം പുറത്തുവിട്ടത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends