Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരവിപുരം ഇത്തവണ ആര് പിടിക്കും? അഭിമാനപോരാട്ടത്തിന്റെ തയ്യാറെടുപ്പിൽ മുന്നണികൾ, ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതകളേറെ

30 MARCH 2021 05:43 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ആർ.എസ്.പിയുടെ തട്ടകമായിരുന്ന ഇരവിപുരം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സിറ്റിംഗ് സീറ്റ് സി.പി.എം നിലനിർത്തുമോ,​ അതോ ആർ.എസ്.പി തിരിച്ചുപിടിക്കുമോ?​. ഈ ചോദ്യം വോട്ടർമാർക്കിടയിൽ സജീവമാണ്. ഉത്തരത്തിന് ഇനി ദിവസങ്ങൾ മാത്രം.

വർഷങ്ങൾക്ക് മുമ്പ് എ.എ.റഹീമും പി.കെ.കെ.ബാവയും ജയിച്ചതൊഴിച്ചാൽ എന്നും വിജയം ആർ.എസ്.പി.യ്‌ക്കൊപ്പമായിരുന്നു. സി.പി.എമ്മിനും കോൺഗ്രസ്സിനും ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇരവിപുരം. ഇക്കുറി അഭിമാനപ്പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് ഇരവിപുരത്ത് ഇരുമുന്നണികളും. 

മയ്യനാട് ഗ്രാമപഞ്ചായത്തും 24 കോർപ്പറേഷൻ ഡിവിഷനുകളും ചേർന്നതാണ് ഇരവിപുരം നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ, ആർ.എസ്.പി, ബി.ഡി.ജെ.എസ് തുടങ്ങിയ പാർട്ടികൾക്ക് മണ്ഡലത്തിൽ സ്വാധീനമുണ്ട്.

 

2016ൽ എൽ.ഡി.എഫിന്റെ എം. നൗഷാദാണ് ഇരവിപുരത്ത് നിന്ന് നിയമസഭയിലെത്തിയത്. ഇത്തവണ എൽ.ഡി.എഫ്, യു.ഡി.എഫ്,​ എൻ.ഡി.എ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.

 

 

 

 

 

 

സിറ്റിംഗ് എം.എൽ.എ എം. നൗഷാദാണ് ഇത്തവണയും ഇവിടെ ഇടതുമുന്നണി സ്ഥാനർത്ഥിയായി ജനവിധി തേടുന്നത്. പ്രമുഖ ആർ.എസ്‌.പി നേതാവ് ടി.കെ ദിവാകരന്റെ മകനും മുൻ മന്ത്രിയുമായ ബാബു ദിവാകരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റിൽ ബി.ഡി.ജെ.എസ് നേതാവായ രഞ്ജിത്ത് രവീന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

 

ഭരണ നേട്ടങ്ങൾ ഉയർത്തി തുട‌ർഭരണത്തിനായി ഇടതുമുന്നണിയും, സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫും, ഇരുമുന്നണികൾക്കുമെതിരെ ബി.ജെ.പിയും പോർമുഖത്ത് അണിനിരന്നതോടെ മുസ്‌ലിം,​ ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സമുദായ സമവാക്യങ്ങളും നിലപാടുകളുമായിരിക്കും ഇത്തവണ വിധി നിർണയിക്കുക.

2011ൽ മണ്ഡലത്തിന്റെ അതിർത്തികൾ പുനർ നിർണയിച്ചതോടെ പകുതി ഗ്രാമവും പകുതി നഗരവുമായാണ് ഇരവിപുരത്തിന്റെ മുഖച്ഛായ.

 

 

 

 

 

രൂപവും ഭാവവും മാറിയ മണ്ഡലത്തിൽ പത്ത് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ എ.എ. അസീസിനെ എതിരിടാൻ പി.കെ.കെ.ബാവ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി എത്തിയെങ്കിലും പരാജയമായിരുന്നു വിധി.

എ.എ.അസീസ് 51271 വോട്ടും പി.കെ.കെ.ബാവ 43259 വോട്ടും ബി.ജെ.പി.സ്ഥാനാർത്ഥി പട്ടത്താനം ബാബു 5048 വോട്ടും സ്വതന്ത്രനായി മത്സരിച്ച മൈലക്കാട് ഷാ 3234 വോട്ടും നേടി. എ.എ.അസീസിന്റെ ഭൂരിപക്ഷം 8012 വോട്ടായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പോടെ മുന്നണി സമവാക്യങ്ങളിൽ ഇരവിപുരത്ത് കാതലായ മാറ്റങ്ങൾ വന്നു.

 

എ.എ.അസീസിന്റെ നേതൃത്വത്തില്‍ ആർ.എസ്.പി. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തി.യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ.പ്രേമചന്ദ്രൻ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇരവിപുരം മണ്ഡലത്തിൽ നിന്ന് ലഭിച്ചു.

 

 

എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പോടെ ചിത്രം മാറി. മയ്യനാട് പഞ്ചായത്തിലും കോർപ്പറേഷൻ ഡിവിഷനുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫ്. വിജയം നേടി. ബി.ജെ.പി.യും വോട്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടാക്കിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (3 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends