പി.ജയരാജന് പിന്നാലെ ഇ പി. ജയരാജനും മുന വച്ച വാക്കുകളുമായി പിണറായിക്കെതിരെ രംഗത്ത്; കണ്ണൂർ പിണറായിയെ കൈവിടുന്നോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ അവസാനിപ്പിച്ചു..പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും ജയരാജൻ

കണ്ണൂർ പിണറായിയെ കൈവിടുന്നോ? പി.ജയരാജന് പിന്നാലെ ഇ പി. ജയരാജനും മുന വച്ച വാക്കുകളുമായി പിണറായിക്കെതിരെ രംഗത്തെത്തിയതോടെ കണ്ണൂർ, സി പി എമ്മിനെ കൈവിടുമെന്ന സംശയം ബലപ്പെട്ടു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ അവസാനിപ്പിച്ചെന്ന് പറഞ്ഞാണ് മന്ത്രി ഇ.പി.ജയരാജൻ അപ്രതീക്ഷിതമായി രംഗത്തെത്തിയത്. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. പാർട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.
ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞ് വരുന്നു' ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
പ്രായത്തിന്റെ കാര്യല്ല അപ്രതീക്ഷിത പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്ന് കണ്ണൂരിലെ മാധ്യമ പ്രവർത്തകർ പറയുന്നു. പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളാണ് കാരണം.
കണ്ണൂരിലെ മൂന്ന് ജയരാജൻമാർക്കും ഇക്കുറി മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ പി. ജയരാജനെ വെട്ടി ഇല്ലാതാക്കാൻ പിണറായി ആദ്യം തീരുമാനിച്ചു.പിയെ മാത്രം വെട്ടിയാൽ അത് മനപൂർവമാണെന്ന് ജനം കരുതും. അതുകൊണ്ടാണ് പി ക്ക് പുറമേ ഇപിയെയും എം വി ജയരാജനെയും വെട്ടിയത്. പിണറായി പാർട്ടിയിൽ അപ്രതിരോധമായ സ്ഥാനം അലങ്കരിക്കുന്നതിനാൽ ആർക്കും അദ്ദേഹത്തെ എതിർക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
"
എന്നാൽ കണ്ണൂരിൽ പാർട്ടി തിളയ്ക്കുകയാണ്. അത് ജനങ്ങൾ അറിയുന്ന തരത്തിൽ തിളച്ച് തൂവുന്നില്ലെന്ന് മാത്രം. തുടർ ഭരണത്തിന്റെ ഗുണം പിണറായിക്ക് മാത്രമാണെന്നും അദ്ദേഹം സ്വയം തുടർന്നോട്ടെ എന്നുമാണ് മൂന്ന് ജയരാജൻമാരും ഒറ്റയ്ക്കൊറ്റയ്ക്ക് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പി.ജയരാജൻ മറ്റ് ജയരാജൻമാരുമായി മാനസികമായ സാമൂഹിക അകലത്തിലാണ്.
കോടിയേരിക്കും ഇക്കുറി മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിനും സീറ്റ് നൽകിയില്ല. ഇതും കണ്ണൂരിലെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഇനി താൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതനായ പ്രായമാണ് തന്റേതെന്നും ജയരാജൻ പറഞ്ഞു.
'പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താൻ സാധിച്ചെങ്കിൽ ഞാൻ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാൻ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാർഢ്യമുണ്ട്' ജയരാജൻ കൂട്ടിച്ചേർത്തു. പിണറായി മഹാമനുഷ്യനാണെന്ന പ്രയോഗവും മുന വച്ചു കൊണ്ടുള്ളതാണ്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജൻ. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഐം കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. 1991-ൽ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2011ലും 2016-ലും മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രി ഉയർന്ന ആരോപണങ്ങൾ കോടിയേരിയുടെ സംഭാവനയാണെന്ന് അക്കാലത്ത് ആരോപണം ഉയർന്നിരുന്നു.
ഏതായാലും തന്നെ ചോദ്യം ചെയ്യാൻ ചങ്കൂറ്റമുള്ള എല്ലാവരെയും ഒതുക്കി കൊണ്ടുള്ള പിണറായിയുടെ യാഗാശ്വം ഇതെല്ലാം അതിജീവിച്ച് മുന്നോട്ട് കുതിക്കുമോ എന്നാണ് അറിയേണ്ടത്. മധ്യകേരളത്തിൽ തോമസ് ഐസക്കും ജി സുധാകരനും ജയരാജൻമാരെ പോലെ ഇത്തരത്തിൽ നിരാശരായി രംഗത്തുണ്ട്. ചുരുക്കത്തിൽ പിണറായിക്കെതിരെ അതിവേഗം തിളയ്ക്കുന്ന പൊങ്കാലകലമാണ് ഇന്ന് പാർട്ടി.തുടർഭരണം നേടി സ്വസ്ഥമായി മധുവിധു ആഘോഷിക്കാൻ ഒരുങ്ങുന്ന പിണറായിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് അറിയാൻ മേയ് 2 വരെ കാത്തിരിക്കണം.
ജയരാജൻ മാർ ഒറ്റയ്ക്കാറ്റയ്ക്കും കോടിയേരി മറുവശത്തു നിന്നും പാലം വലിച്ചാൽ തീരാവുന്നതേയുള്ളു തുടർ ഭരണം. മൂന്ന് ജയരാജൻമാരും സ്വർണ്ണ കേസിൽ ആരോപണ വിധേയരല്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം. തിളയ്ക്കുന്ന കണ്ണൂർ കാലം പിണറായിയെ ഇല്ലാതാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























