കോലീബി യാഥാർഥ്യമോ? കോൺഗ്രസ്–ലീഗ്–ബിജെപി ധാരണ വസ്തുതയെന്ത്! 1991 വീണ്ടും ആവർത്തിക്കുമോ? കോലീബി സഖ്യം എഴുതിവച്ചതോ?

1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബി.ജെ.പി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നതായി ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍. കാസർഗോഡ് വച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ഥിയിയാരുന്നു.
അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നു. അപ്പോള്‍ മാരാര്‍ജി ജയിക്കും അത് ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷേ, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസുകാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഒരു മാരീചനാണ്. കോണ്‍ഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു. 2001 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു.
മാണി സാര്‍, കുഞ്ഞാലിക്കുട്ടി , പി.പി മുകുന്ദന്‍, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയല്‍ എന്നിവര്‍ യോഗം ചേര്‍ന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യമെന്നും സി.കെ പദ്മനാഭൻ പറഞ്ഞു.
എന്നാൽ, തിരഞ്ഞെടുപ്പിൽ കോലീബി (കോൺഗ്രസ്–ലീഗ്–ബിജെപി) ധാരണ ഉണ്ടായിരുന്നത് സത്യമായതിനാലാണ് ഒ.രാജഗോപാൽ അത് തുറന്നുപറഞ്ഞതെന്ന് ബിജെപിയുടെ പി പി മുകുന്ദൻ പറയുകയുണ്ടായിരുന്നു. അതൊരു തിരഞ്ഞെടുപ്പ് സഖ്യമായിരുന്നില്ല, പരസ്യമായ ധാരണയായിരുന്നു.
ബിജെപിയുടെ നിരവധി പ്രവർത്തകർ മാർക്സിസ്റ്റ് അക്രമത്തിൽ മരിക്കുന്ന സമയമായിരുന്നു. അസംബ്ലിയിൽ ബിജെപിക്കായി പറയാൻ ആരുമിലായിരുന്നുവെന്നും അങ്ങനെയാണ് കോലീബി എന്ന് മാധ്യമങ്ങളെഴുതുന്ന ധാരണ ഉണ്ടായതെന്നും പി പി മുകുന്ദൻ അന്ന് പറഞ്ഞിരുന്നു.
ചില മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കുന്നതിനു പകരം മറ്റിടങ്ങളിൽ കോണ്‍ഗ്രസിനെയും ലീഗിനെയും സഹായിക്കാം എന്നായിരുന്നു ധാരണ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു ആ ധാരണ. ബിജെപിക്കു വിജയിക്കാനായില്ലെങ്കിലും വോട്ട് ഷെയർ കൂടി.
പിന്നീട് അത്തരമൊരു ധാരണയിലേക്കു പാർട്ടി പോയിട്ടില്ല. സിപിഎമ്മുമായി ഒരു ഘട്ടത്തിലും ബിജെപി ധാരണയിലെത്തിയിട്ടില്ല.സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ
മുന്‍പത്രാധിപർ ആർ.ബാലശങ്കർ പറഞ്ഞത് അദ്ദേഹത്തിനു സാഹചര്യത്തെളിവുകൾ ലഭിച്ചതിനാലാകാമെന്നു മുകുന്ദന്‍ പറഞ്ഞു. എന്നാൽ, ബാലശങ്കർ ആർഎസ്എസ് അല്ലെന്ന വാദത്തെ മുകുന്ദന്‍ തള്ളിക്കളയുകയും ചെയ്തു.
അതേസമയം, കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. അതിന് ഇങ്ങനെ സമീപക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ, ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും അവർ. 1991 ആവര്‍ത്തിക്കാനാണ് ലക്ഷ്യമെങ്കില്‍
ഒരു സഖ്യത്തിനുമില്ലെന്ന് അന്ന് ഞാന്‍ വ്യക്തമാക്കി. പഴയ തട്ടിപ്പുമായി വന്നാല്‍ അതില്‍ വീഴുന്നവരല്ല ബി.ജെ.പിയെന്ന് അവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നും സി.കെ. പദ്മനാഭൻ പറയുകയുണ്ടായി.
എന്നാൽ, കോലീബി സഖ്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡൻ്റ് കെ രാമന്‍ പിള്ള ഈ അടുത്തകാലത്ത് രംഗത്തെത്തിയിരുന്നു. കോലീബി സഖ്യം എന്നത്
ചില മാധ്യമങ്ങളുടെ സഹായത്തോടെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചതാണ്. യഥാര്‍ഥത്തില്‍ അങ്ങനെയൊരു സഖ്യമോ ധാരണയോ ഉണ്ടായിട്ടില്ലെന്നും കെ രാമന്‍ പിള്ള പറഞ്ഞിരുന്നു.
'ഏതെങ്കിലും പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ മുമ്പ് ബിജെപി ശ്രമിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷേ അത് ഫലപ്രാപ്തിയിലെത്തിയിട്ടില്ല. 1977 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയിരുന്നു. പരസ്പരം സഹായിക്കുക എന്നതായിരുന്നു ധാരണ. ആ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി 9 സീറ്റുകളില്‍ വിജയിച്ചു.
പക്ഷേ, ജനസംഘത്തിൻ്റെ സ്ഥാനാര്‍ഥികള്‍ ആരും വിജയിച്ചില്ല. രണ്ട് വര്‍ഷത്തിനു ശേഷം യുഡിഎഫുമായി കൈകോര്‍ത്തു. 1982 ല്‍ യുഡിഎഫുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു. സഹായിക്കാമെന്ന് കെ കരുണാകരന്‍ ഉറപ്പും നല്‍കി. എന്നാല്‍ ബിജെപിക്ക് ഒരു സീറ്റ് പോലും യുഡിഎഫ് നല്‍കിയിരുന്നില്ല അതോടെ ആ സഖ്യം വിജയിച്ചിരുന്നില്ല.
ഈ ചര്‍ച്ച നടന്നതിൻ്റെ അടിസ്ഥാനത്തില്‍ യുഡിഎഫിലെ ചില നേതാക്കള്‍ ബിജെപിയിലെ അണികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലാണെന്നും വോട്ട് ചെയ്യണമെന്നുമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചരിപ്പിച്ചത്.
ഇതിനുപിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ കോലീബി സഖ്യം എന്ന് ആരോ എഴുതി വെച്ചു. അതോടെയാണ് കോലീബി സഖ്യം ചര്‍ച്ചയായത്''- എന്നും കെ രാമന്‍ പിള്ള മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























