ആത്മവിശ്വാസം പൂർണമായിട്ടുണ്ടായിരുന്നു; വിജയിക്കും, വിജയസാധ്യത വളരെ കൂടുതലാണ് എന്നൊന്നും പറയാൻ ഒരാൾക്കും അവകാശമില്ല; ഇപ്പോൾ പ്രയത്നിക്കാൻ, പ്രചാരണം ശക്തമാക്കാൻ ഉളള അവകാശമേ എനിക്കുളളൂ; ആ പ്രചാരണം പൂർണമായും ചെയ്യും; അത് ചെയ്ത് ജനങ്ങൾ വിജയം സമ്മാനിച്ചാൽ കൃതാർത്ഥനായി; സുരേഷ് ഗോപിയുടെ വാക്കുകൾ

'ലേറ്റേ അല്ല, ലേറ്റസ്റ്റും അല്ല. ഞാൻ എന്നെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യും. എനി അവെയ്ലബിൾ ടൈം ആന്റ് സ്പെയ്സ്... ഐ നോ ഐ ഹാവ് എ റൂം ഹിയർ... ഐ ആം ഹണ്ടിങ് ടു ഫിൽ ദാറ്റ് റൂം.'
തൃശ്ശൂർ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വാക്കുകളാണ്. തൃശൂരിന്റെ നെഞ്ചകമായ ശക്തൻ മാർക്കറ്റിൽ സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രചാരണത്തിന് എത്തിയിരുന്നു. ചെണ്ടമേളം, മാലപ്പടക്കം, തൊണ്ടപൊട്ടും മുദ്രാവാക്യം.
ശക്തൻ മാർക്കറ്റ് ആകെമൊത്തം ആഘോഷ ഭരിതനായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും തൃശ്ശൂരിൽ വോട്ടഭ്യർഥിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ആത്മവിശ്വാസം പൂർണമായിട്ടുണ്ടായിരുന്നു . വിജയിക്കും, വിജയസാധ്യത വളരെ കൂടുതലാണ് എന്നൊന്നും പറയാൻ ഒരാൾക്കും അവകാശമില്ല. ഇപ്പോൾ പ്രയത്നിക്കാൻ, പ്രചാരണം ശക്തമാക്കാൻ ഉളള അവകാശമേ എനിക്കുളളൂ.
ആ പ്രചാരണം പൂർണമായും ചെയ്യും. അത് ചെയ്ത് ജനങ്ങൾ വിജയം സമ്മാനിച്ചാൽ കൃതാർത്ഥനായി. എന്റെ നേതാക്കന്മാർ മൂന്നു പേരാണ്. അവരെന്നെ ഏൽപിച്ച ജോലി ഞാൻ കൃത്യമായി ചെയ്യും.
അവരെന്നെ ഒരു ജോലി ഏൽപ്പിച്ച് ഇങ്ങോട്ട് അയച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ആ ഉത്തരവാദിത്വം എന്നെ ഏൽപിച്ചാൽ, എനിക്ക് വേണ്ടി പ്രവർത്തിക്കാൻ പോകുന്നത് ആ മൂന്നു പേരാണ് എന്നുളളതാണ് എന്റെ ആത്മവിശ്വാസം.ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ സൃഷ്ടിക്കാനായ തരംഗം വിജയത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്.ഗുരുവായൂർ എനിക്ക് വ്യക്തിപരമായ താല്പര്യമുളള ഒരു മണ്ഡലമായിരുന്നു.
സത്യത്തിൽ അഞ്ചു മണ്ഡലങ്ങൾ നേതാക്കൾ വെച്ചിരുന്നു. ഒരു തീരുമാനം അറിയിച്ചാൽ ഞങ്ങൾക്ക് ബാക്കി തീരുമാനങ്ങളെടുക്കാൻ കഴിയണം എന്നാണ് പറഞ്ഞത്. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ നിൽക്കുന്നതുതന്നെ നേതാക്കളുടെ താല്പര്യം കൂടുതലായതു കൊണ്ടാണ്.
നിങ്ങൾ പറഞ്ഞ മണ്ഡലത്തിൽ ഞാൻ മത്സരിക്കുമെന്ന് ഞാൻ പറഞ്ഞു. എന്റെ പ്രധാനമന്ത്രിയാണ് പറഞ്ഞത് തൃശൂർ ലേനാ ഹേ എന്ന്(തൃശൂർ എടുക്കണമെന്ന്).എന്നും സുരേഷ് ഗോപി പറഞ്ഞു.
ഒപ്പം നിന്ന് സെൽഫിയെടുത്തും കെട്ടിപ്പിടിക്കാൻ വരുന്നവരോട് 'കോവിഡാണ്, സാമൂഹിക അകലം പാലിക്കണ'മെന്ന് സ്നേഹത്തോടെ അദ്ദേഹം ഉപദേശിച്ചു. ഒരിടത്തും കൂടുതൽ സമയം നിൽക്കാതെ, എന്നാൽ എല്ലാവരെയും പരിഗണിച്ച് സുരേഷ് ഗോപി പ്രചരണത്തിന് ഇറങ്ങിയത്.
വൈകിയാണ് മണ്ഡലത്തിൽ ലാൻഡ് ചെയ്തതെങ്കിലും ഒരു മിനിറ്റുപോലും പാഴാക്കാതെയാണ് പ്രചാരണം. ക്ഷേത്രദർശനത്തിലൂടെ മണ്ഡലപര്യടനത്തിനു തുടക്കമിട്ട സുരേഷ് ഗോപി സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ കുലപതികളെ കാണാനും മറന്നില്ല. ചിത്രൻ നമ്പൂതിരിപ്പാടിനെ കണ്ട് അനുഗ്രഹം തേടി. പ്രൊഫ. പി.സി. തോമസുമായി കുറച്ചു നേരം എൻട്രൻസ് ചർച്ച നടത്തി .
കൂടുതലും വൈകുന്നേരങ്ങളിലാണ് പൊതുയോഗങ്ങൾ. ഓരോ ഡിവിഷനിലും താരത്തിനുവേണ്ടി പ്രചാരണം ശക്തം. മൈതാനപ്രസംഗം തീരെയില്ല. ഇന്നലെ നടന്ന പൊതുയോഗത്തിൽ സുരേഷ് ഗോപി പ്രസംഗിച്ചത് ഒരു പ്രവർത്തകൻ ഒരു വാക്കുപോലും തെറ്റാതെ പറഞ്ഞു തന്നു: 'വോട്ട് നിങ്ങളുടെ അവകാശമാണ്. നിങ്ങൾക്കത് ആർക്കും നൽകാനുളള അവകാശമുണ്ട്. തൃശ്ശൂരിലെ ജനങ്ങളുടെ ഒരു യഥാർഥ പ്രതിനിധിയായിരിക്കും എന്നുമാത്രമാണ് എനിക്ക് നിങ്ങളോട് വാഗ്ദാനം ചെയ്യാനുളളത്. അനുഗ്രഹിക്കണം, പിന്തുണയ്ക്കണം...'
എന്നായിരുന്നു ആ വാക്കുകൾ. ഏതായാലും പാർട്ടിയുടെ തീരുമാനപ്രകാരം ആയിരുന്നു ശാരീരികാസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും സുരേഷ് ഗോപി മത്സരരംഗത്ത് ഇറങ്ങിയത്ഗുരുവായൂരിലും തലശേരിയിലും ദേവികുളത്തും എൻ.ഡി.എ. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തളളിയിരുന്നു. കോൺഗ്രസും സി.പി.എമ്മും സഖ്യ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























