ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കുള്ള ആധുനിക സംവിധാനമായ എടിആര്‍എസ് ഇനി കോഴിക്കോട് വിമാനത്താവളത്തിലും

ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കുള്ള ആധുനിക സംവിധാനമായ എടിആര്‍എസ് (ഓട്ടമാറ്റിക് ട്രേ റിട്ടേണ്‍ സിസ്റ്റം) കോഴിക്കോട് വിമാനത്താവളത്തിലും ഇനി പ്രവര്‍ത്തിക്കും.
പുതിയ സംവിധാനത്തില്‍ 400 ഹാന്‍ഡ് ബാഗേജ് പരിശോധിക്കാനാകും. കോഴിക്കോട് 3 യന്ത്രങ്ങളാണുള്ളത്. ഇവ മൂന്നും പ്രവര്‍ത്തിപ്പിച്ചാല്‍ മണിക്കൂറില്‍ 1200 ബാഗേജുകള്‍ പരിശോധിക്കാം.
നിലവില്‍ ഒരു മണിക്കൂറില്‍ 200 ബാഗേജ് ആണ് പരിശോധിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ ഫ്‌ലൈ ദുബായ് വിമാനത്തില്‍ ദുബായിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് ആണ് ആദ്യമായി ഈ സംവിധാനം പ്രയോജനപ്പെടുത്തി പരിശോധിച്ചത്. സൂക്ഷ്മതയോടെ വേഗത്തില്‍ പരിശോധന നടത്താം എന്നതാണു പ്രത്യേകത.9 കോടി രൂപ ചെലവിലാണ് വിദേശ കമ്പനിയുടെ എടിആര്‍എസ് സ്ഥാപിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























