അത് തന്നെ എല്ലാംകൂടെ കൊളമായതു; ഇതിനിടക്ക് അനൂപും റംസാനും തർക്കവും കൈയ്യാങ്കളിയും നടക്കുന്നു; ഓസ്കാർ ക്യാപ്റ്റൻ ആണേൽ ഇടുപ്പത്തു കൈയും വെച്ചു നിൽക്കുന്നു; റംസാൻ ങ്ങീ ങ്ങീ കരയുന്നുണ്ടായിരുന്നു; ഒരു ഹാർട്ട് ബ്രേക്കിങ് ഫീലും ഉണ്ടായില്ല ; ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;
"നിങ്ങളിലാർക്കാ നല്ല ഭംഗിയായി അലക്കാൻ അറിയാവുന്നത്... എല്ലാവരും ടാസ്‌കിലാണെ!!! "പതിനാല് പേര് ജോലി ചെയ്യുവല്ലേ? എല്ലാർക്കും നാരങ്ങാ വെള്ളം കൊടുത്തേക്ക് "എവിടെയോ ഒരു മോഡ്ലേഷൻ തെറ്റിപ്പോയി (പൊളി ഫിറോസ് പറഞ്ഞത് ആയതു കൊണ്ടു തെറ്റി എന്നു നമക്ക് പറയാനും പറ്റില്ല അത് ഭാഗ്യയേച്ചിക്കും സൂര്യക്കും സന്ധ്യക്കും എന്തോ ഇഷ്ട്ടമായില്ല.
അവിടെയാണ് ഇന്നത്തെ അടിയുടെ തുടക്കം. നാരങ്ങാവെള്ളം വേണ്ടെങ്കിൽ വേണ്ടഹേയ് ദാഹിക്കുമ്പോൾ വേണേൽ കുടിച്ചോളും. ഇതിപ്പോ കുടിപ്പിച്ചേ അടങ്ങുള്ളൂലൊ തർക്കത്തിനിടെ ചേച്ചി "പോടോ, പോടാ" എന്നൊക്കെ വിളിച്ചത് മറ്റാരെങ്കിലും ആയിരുന്നേൽ പൊളി ഫിറോസ് അടങ്ങി ഇരിക്കില്ലായിരുന്നു ചേച്ചി ആയതു കൊണ്ടു മാത്രമാണ് വലിയ രീതിയിൽ പ്രതികരിക്കാഞ്ഞത്.
ഇനി സന്ധ്യയുടേം നോബിചേട്ടന്റേം ഇൻസ്‌പെക്ഷനുള്ള വരവാണ്!! നോബിചേട്ടൻ എ ടീമിന്റെ 25 തുണികൾ റിജക്റ്റ് ചെയ്തു.5 എണ്ണം അക്‌സെപ്റ്റ് ചെയ്തു.അടുത്തത് സന്ധ്യ ബി ടീമിന്റെ സകലതും റിജക്റ്റ് ചെയ്തു.
കാരണം അൽപ്പം പ്രോവൊക്കേഷൻ പൊളി ഫിറോസിന്റേം മണിക്കുട്ടന്റേം റംസാന്റേം ഭാഗത്തു നിന്നുണ്ടായപോലെ "എനിക്ക്" തോന്നി.ഒരുമാതിരി കളിയാക്കി സംസാരം അങ്ങോട്ട് പഠിപ്പിക്കാൻ ചെല്ലുന്നു.
മാക്സിമം തുണികൾ റിജക്റ്റ് ചെയ്യാനല്ലേ ഓരോ ടീമിലേയും ഇൻപെക്ടർ നോക്കൂള്ളൂ? നോബിചേട്ടനെ കൺവീൻസ് ചെയ്യാൻ അനൂപിനും ഡിമ്പലിനും അഡോണിക്കും കഴിഞ്ഞു.
25 എണ്ണം റിജക്റ്റ് ചെയ്തപ്പോൾ അനൂപിനെന്താ പ്രതികരിക്കാൻ അറിയാഞ്ഞിട്ടാണോ? അവർ ചെയ്തില്ല. നോബിചേട്ടൻ സ്ട്രോങ്ങ് അല്ലാത്തതിന് സന്ധ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമൊണ്ടോ?സന്ധ്യയെ ക്ഷമയോടെ കൈകാര്യം ചെയ്തില്ല പകരം പഠിപ്പിക്കാൻ ചെന്നു. അതന്നെ എല്ലാംകൂടെ കൊളമായതു.
ഇതിനിടക്ക് അനൂപും റംസാനും തർക്കവും കൈയ്യാങ്കളിയും നടക്കുന്നു ഓസ്കാർ ക്യാപ്റ്റൻ ആണേൽ ഇടുപ്പത്തു കൈയും വെച്ചു നിൽക്കുന്നു. റംസാൻ ങ്ങീ ങ്ങീ കരയുന്നുണ്ടായിരുന്നു, ഒരു ഹാർട്ട് ബ്രേക്കിങ് ഫീലും ഉണ്ടായില്ല കാരണം ഈ കരഞ്ഞു കാണിച്ചത് പകരം ഇൻസ്‌പെക്ടറിനെ കൺവീൻസ് ചെയ്തിരുന്നേൽ ഇത്രയും ബഹളം ഉണ്ടാകില്ലാരുന്നു.
ശേഷം സായിയും, ഋതുവും തുണികളുമായി ചെന്നു സന്ധ്യക്ക് കാരണം കണ്ടെത്തി റിജെക്ട് ചെയ്യാൻ കഴിയുമായിരുന്നു പക്ഷെ നല്ല രീതിയിൽ സന്ധ്യ ചെക്ക് ചെയ്തു. പൊളി ഫിറോസ് ടീം വിജയിച്ചു.
വിജയിച്ച ടീമിനെ ക്യാപ്റ്റൻസിക് മത്സരിക്കാൻ കഴിയൂ അതുപോലെ തോറ്റ ടീമിൽ നിന്നു ആര് ജയിലിൽ പോകണം എന്ന് തീരുമാനം എടുക്കാനും കഴിയൂ.
ബിഗ് ബോസ്സേ ആ റംസാനു തൊണ്ട കീറിയതിന് വല്ല ഗുളിക കൊടുക്കണേ. ബാക്കി നടന്ന വിഷയങ്ങൾ നമക്ക് കമെന്റ്സിലൂടെ ചർച്ച ചെയ്യാം. സ്ഥലം ഇല്ലാ.
https://www.facebook.com/Malayalivartha

























