മുണ്ടക്കയത്ത് ഭാര്യയുടെ വിരമിക്കല്‍ ദിനത്തില്‍ ഭര്‍ത്താവ് കുഴഞ്ഞു വീണ് മരിച്ചു

മുണ്ടക്കയത്ത് ഭാര്യയുടെ വിരമിക്കല്‍ ദിനത്തില്‍ ഭര്‍ത്താവ് കുഴഞ്ഞു വീണ് മരിച്ചു. കോരുത്തോട് തടിത്തോട് കുഴിമ്പള്ളിയില്‍ ശശി (58) കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചത്.
കര്‍ഷകനാണ്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജീവനക്കാരിയായ ഭാര്യ കനകമ്മ ബുധനാഴ്ച ജോലിയില്‍നിന്ന് വിരമിച്ചതിനോടനുബന്ധിച്ച് വീട്ടില്‍ സഹപ്രവര്‍ത്തകര്‍ക്കും അയല്‍വാസികള്‍ക്കുമായി സല്‍ക്കാര ഒരുക്കത്തിലായിരുന്നു കുടുംബം.
രാവിലെ മുതല്‍ ഇതിന്റെ തിരക്കിലായിരുന്നു ശശി. ഇതിനിടെ, കുളിക്കാന്‍ കയറിയ ഇദ്ദേഹത്തെ കാണാതായതോടെ മകന്‍ കതകുപൊളിച്ച് നോക്കുമേ്ബാള്‍ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു.
മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha

























