ചെറായിയില്‍ രണ്ടു പേര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവിന്റെ കവിളില്‍ കുത്തേറ്റു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍

രണ്ട് പേര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ കത്തിവീശിയതിനെ തുടര്‍ന്ന് യുവാവിന്റെ കവിളില്‍ കുത്തേറ്റു. ചെറായിലെ ബാറിനു മുന്നിലാണ് സംഭവം.
കഴുത്തിനു നേരേ വീശിയ കത്തിയാണ് കവിളില്‍ കൊണ്ടതെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ കുഴുപ്പിള്ളി അയ്യമ്പിള്ളി പുന്നപ്പറമ്പില്‍ രഞ്ജിത്തിനെ (31) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിളില്‍ 14 തുന്നലുകള്‍ ഇട്ടിട്ടുണ്ട്.
സംഭവത്തില്‍ ചെറായി കണ്ടത്തിപ്പറമ്പില്‍ അഖില്‍ (33) പോലീസ് പിടിയിലായി. ഇരുവര്‍ക്കെതിരേയും കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
"
https://www.facebook.com/Malayalivartha

























