ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നത്; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ല; എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവില്‍, വ്യക്തി ബന്ധങ്ങള്‍ നിലനില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി എം.പി. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയ. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ അദ്ദേഹം റോഡ് ഷോ നടത്തി. സംവാദങ്ങള്‍ വ്യക്തിപരമാകരുതെന്ന് അദ്ദേഹം പറഞ്ഞു .
ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.
ആശയപരമായ സംവാദങ്ങള്‍ക്ക് വേദിയുണ്ടാകണം. എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവില്‍, വ്യക്തി ബന്ധങ്ങള്‍ നിലനില്‍ക്കണം. ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ഗാന്ധിക്കെതിരായ ജോയ്സ് ജോര്‍ജിന്റെ വിവാദ പ്രസംഗം കടുത്ത രാഷ്ട്രീയ പോരിനാണ് വഴിവെച്ചത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്സ് ജോര്‍ജ് വ്യക്തിപരമായി ആക്രമിച്ചത്.
വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും രാഹുല്‍ പ്രചാരണത്തിനുണ്ട്. മാനന്തവാടിയില്‍ റോഡ് ഷോയോടെയാണ് ജില്ലാ പര്യടനം ആരംഭിച്ചത്. കല്‍പറ്റയിലെ പൊതുയോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമർശമായിരുന്നു മുൻ എംപി ജോയ്‌സ് ജോർജ് നടത്തിയത് . ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർശം നടത്തിയിരിക്കുന്നത് .
രാഹുൽ വിദ്യാർത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമർശം നടത്തിയിരിക്കുന്നത്.രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.
പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം.
എന്നാൽ ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശത്തിനെതിരെ വിവാദങ്ങൾ ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ സെന്റ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ ഇടതുപക്ഷ എംപി ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ചമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു .
സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.
3അശ്ലീലപരാമര്‍ശം ആസ്വദിച്ച മന്ത്രി എംഎം മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























