വീട്ടില്‍ കയറി ഒളിച്ചിരുന്ന പ്രതി അടുക്കളയിലെ കത്തി എടുത്ത് പുഷ്പലതയെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു; മയില്‍സ്വാമിയെ തലക്കും പുറത്തും കത്തികൊണ്ടു കുത്തി; മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു; അരുംകൊലപാതകം നടത്തിയ അയല്‍വാസിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

വീട്ടമ്മയെ കൊലപ്പെടുത്തിയ അയല്‍വാസിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. വടക്കാഞ്ചേരി വണ്ടാഴി പന്തപ്പറമ്പ് എംപി മോഹനന് എന്ന മയില്‍സ്വാമിയുടെ ഭാര്യ പുഷ്പലതയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുടപ്പല്ലൂര്‍ പടിഞ്ഞാറെത്തറ പുത്തന്‍വീട്ടില്‍ പ്രസാദിനാണ് (32) പാലക്കാട് രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷംകൂടി അധികം തടവ് അനുഭവിക്കണം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .
മയില്‍ സ്വാമിയുടെ പന്തപറമ്പിലെ വീട്ടില്‍ കയറി ഒളിച്ചിരുന്ന പ്രതി അടുക്കളയിലെ കത്തി എടുത്ത് ഭാര്യ പുഷ്പലതയെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മയില്‍സ്വാമിയെ തലക്കും പുറത്തും കത്തികൊണ്ടു കുത്തി. മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു. പുഷ്പലത ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
മകളെ തനിക്ക് വിവാഹം കഴിച്ച് നല്‍കാത്തതിലുള്ള വിരോധത്തിലാണ് പ്രതി പ്രസാദ് കൊല നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അരവിന്ദാക്ഷന് ഹാജരായി. വടക്കഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ സി.ആര്. രാജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























