പ്രചാരണത്തിന് അവധി നൽകി സ്ഥാനാർഥി ആർ സി സി യിലേക്ക്... തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ ആത്മസംസംഘർഷത്തിൽ കണ്ണൻ!

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നെഞ്ചിടിപ്പ് കൂടുതലാണ്. എന്നാൽ അടൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നെഞ്ചിടിപ്പ് ഇരട്ടിയാണ്.സ്വന്തം മകനെ തിരുവനന്തപുരത്തെ ആര്‍.സി.സിയില്‍ ചികിത്സക്ക് എത്തിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന അവസ്ഥ ഇതിന്റെ തീവ്രദ എത്ര എന്ന് നമുക്ക് മനസിലാക്കി തരും.
വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ ആര്‍സിസിയിലേക്കു നോക്കിയ ശിവകിരണ്‍ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. 'പേടിക്കാനൊന്നുമില്ല മോനേ..' അച്ഛന്‍ കണ്ണന്റെ ആശ്വാസവാക്കുകള്‍. കണ്ണന്റെ തോളില്‍ ചേര്‍ന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോള്‍ തുടച്ചുകൊടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനേക്കാർ വലിയ ആത്മ സംഘർഷം കണ്ണൻ വര്ഷങ്ങളായി അനുഭവിക്കുന്നുണ്ട്. ഒമ്പതു വയസ്സുകാരന്‍ മകന്‍ ശിവകിരണിന്റെ ചികിത്സയ്ക്കായാണ് പ്രചാരണത്തിരക്കുകള്‍ മാറ്റിവെച്ച് കണ്ണന്‍ ആര്‍.സി.സി.യിലെത്തിയത്.
സജിതാമോള്‍ക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാനായിരുന്നു അടൂർ നിയോജക മണ്ഡലം സ്ഥാനാർഥി എം.ജി.കണ്ണൻ തീരുമാനിച്ചത്. പക്ഷേ, രാത്രിയായപ്പോള്‍ ശിവകിരണിനു നിര്‍ബന്ധം, 'അച്ഛനും കൂടി വരണം.' ഒടുവില്‍ പ്രവര്‍ത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു. ഓമല്ലൂര്‍ മാത്തൂര്‍ ഗവ.യുപി സ്കൂളില്‍ പഠിക്കുന്ന ശിവകിരണിനു 3 വര്‍ഷം മുന്‍പു പനി വന്നിരുന്നു.
ഒരാഴ്ച കഴിഞ്ഞു വീണ്ടും പനി. ഇതു പതിവായതിനൊപ്പം മുഖത്തു ചോര നിറമുള്ള പാടുകള്‍. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ആര്‍സിസിയിലേക്ക് .
രക്താര്‍ബുദമായിരുന്നു ശിവകിരണിന്. രോഗം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നും വീട്ടില്‍ പോയി വരാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. അപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഉള്ളൂരിനടുത്ത് വീടു വാടാകയ്‌ക്കെടുത്ത് താമസിച്ചത്.
സാമ്പത്തികമായി തകര്‍ന്നപ്പോള്‍ നാട്ടിലുള്ളവരെല്ലാം സഹായകമായുമെത്തി. വാടകവീട്ടില്‍ 2 വര്‍ഷം താമസിച്ചാണു ചികിത്സ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ 3 മാസം കൂടുമ്പോള്‍ പരിശോധന നടത്തണം. രോഗത്തിന്റെ മടങ്ങിവരവ് ഉണ്ടാകല്ലേയെന്നാണ് എല്ലാവരുടെയും പ്രാർത്ഥന.
തന്റെ അഭാവത്തിലും മണ്ഡലത്തില്‍ സഹപ്രവര്‍ത്തകര്‍ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുമെന്ന ആത്മവിശ്വാസത്തിലാണ് എംജി കണ്ണന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്.
ആശുപത്രിയിലെ കാത്തിരിപ്പിനിടയിലും സ്ഥാനാര്‍ത്ഥിയെത്തേടി ഫോണ്‍ വിളികളെത്തി. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെയാണ് കണ്ണന്‍ പ്രചാരണപരിപാടികളില്‍ സജീവമായത്. പത്രം ഏജന്റുകൂടിയായ കണ്ണന്‍ മുന്‍ ജില്ലാപഞ്ചായത്ത് അംഗവുമാണ്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായ കണ്ണന് പ്രചാരണത്തിന് പണമില്ലാത്തതിനാല്‍ ബൂത്ത് തലത്തില്‍ കണ്ണന് 10 രൂപയെന്ന പേരില്‍ പ്രവര്‍ത്തകര്‍ ക്യാമ്ബെയിന്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























