പർദ്ദയിടാൻ നിർബന്ധിച്ചു; പാർട്ടിനേതാക്കളുടെ ക്രൂരമായ മാനസിക പീഡനം: വേങ്ങരയിലെ സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറി ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിഅനന്യ

വേങ്ങരയിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നു എന്ന് ട്രാൻസ്‌ജെൻഡർ അനന്യ. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യകുമാരി അലക്സ് പറയുന്നത്.
ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണെന്നും. വേങ്ങര മണ്ഡലം പാർട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായിരുന്നുവെന്നും. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. താൻ വഴങ്ങിയില്ലെന്നും അനന്യ വ്യക്തമാക്കി.
മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, എൽഡിഎഫ് സ്ഥാനാർഥി പി ജിജി എന്നിവർ മത്സരിക്കുന്ന ഒരു താരമണ്ഡലത്തിലാണ് അനന്യയുടെ ചരിത്രപോരാട്ടത്തിന് സ്ഥാനാർത്ഥിയായി നിന്നത്.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി കൂടിയാണ് അനന്യ. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് അനന്യ മത്സരക്കളത്തില്‍ഇറങ്ങിയത്. അതിനോടിപ്പം പ്രചാരണ വേളയിൽ മികച്ച പിന്തുണയും ലഭിച്ചതാണ്.
സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന വിഭാഗത്തിനായി പൊരുതി ജയിക്കാനായി മുന്നൂറ് വന്നതായിരുന്നു അവർ. എന്നാൽ പാർട്ടിയിൽ നിന്നുള്ള മാനസിക പീഡനമായിരുന്നു അവർ പിന്മാറാനുള്ള കാരണം.
കൂടാതെ തെരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ പിൻമാറുന്നതായും ആരും തൻ്റെ പേരിൽ ഡി.എസ്.ജെ.പി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു.
കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു അനന്യ. മേക്കപ്പ് ആർട്ടിസ്റ്റും വാർത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമൺ സ്വദേശിനിയാണ്.
https://www.facebook.com/Malayalivartha

























