പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസില്‍ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സാനു മോഹനെ കണ്ടെത്താനായില്ല.... ചെന്നൈയില്‍ ക്യാമ്പു ചെയ്യുന്ന സംഘം കാക്കനാട്ടേക്ക് യാത്ര തിരിച്ചു

പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസില്‍ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സാനു മോഹന്‍ ഇപ്പോഴും കാണാമറയത്ത് തന്നെ.
സാനു ചെന്നൈയിലുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്ന് തൃക്കാക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസമായി അവിടെ ക്യാംപുചെയ്യുകയായിരുന്നു. കേസില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘം കാക്കനാട്ടേക്ക് യാത്ര തിരിച്ചു. കിടപ്പുമുറിയില്‍ കണ്ടെത്തിയത് മനുഷ്യരക്തം തന്നെയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാലിത് വൈഗയുടേതാണോ എന്നറിയുകയാണ് ലക്ഷ്യം.
അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും രക്ത സാമ്ബിളുകള്‍ പരിശോധനയ്ക്ക് ശേഖരിക്കും.സാനുവിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം ഓണ്‍ലൈന്‍ ചൂതാട്ടവും ലോട്ടറി ഭ്രാന്തുമാണെന്ന് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും രമ്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും കാലാവധി കഴിഞ്ഞ ലോട്ടറികളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്.
സാനു മോഹന്‍ ഭാര്യ രമ അറിയാതെ അവരുടെ പേരിലുളള ഫ്‌ളാറ്റും ആഭരണങ്ങളും വലിയ തുകയ്ക്ക് പണയം വച്ചതായി പൊലീസ് കണ്ടെത്തി. രമ്യ, സഹോദരീ ഭര്‍ത്താവ് പ്രവീണ്‍, സാനുവിന്റെ സഹോദരന്‍ സിനുമോഹന്‍ എന്നിവരെ തിങ്കളാഴ്ച ഫ്‌ലാറ്റിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പണയം വച്ചതിന്റെ രേഖകള്‍ കിട്ടിയത്.
കാക്കനാട്ടെ രണ്ട് സ്വകാര്യ ബാങ്കുകളിലായി 11.47 ലക്ഷം രൂപയ്ക്കാണ് സ്വര്‍ണം പണയംവച്ചത്. 2016ല്‍ രമ്യയുടെ പേരില്‍ വാങ്ങിയ കങ്ങരപ്പടി ഹാര്‍മണി വീറ്റാ ഗ്രീന്‍ 6 എ ഫ്ളാറ്റ് ഏതു ബാങ്കില്‍ എത്ര രൂപയ്ക്കാണ് പണയം വച്ചിരിക്കുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ചാവാം ഫ്‌ളാറ്റ് പണയപ്പെടുത്തിയതെന്നാണ് നിഗമനം.
L
https://www.facebook.com/Malayalivartha

























