സർക്കാരും അദാനിയും തമ്മിൽ വഴിവിട്ട ബന്ധം ;അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു,സര്‍ക്കാരിനെതിരെ അഴിമതിയാരോപണവുമായി ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറില്‍ കെ.എസ്.ഇ.ബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു.കരാറുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഹരിപ്പാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.അടുത്ത 25 കൊല്ലത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കയ്യിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറിലാണ് കെ.എസ്.ഇ.ബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.അതെ സമയം പ്രളയം മനുഷ്യ നിർമ്മിതമാണെന്ന റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നും ചെന്നിത്തല .എന്നാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡേറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍മാരുടെ ഡേറ്റ ചെന്നിത്തല ചോര്‍ത്തിയെന്ന സിപിഎമ്മിന്റെ ആരോപണത്തോട് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചിരിക്കുന്നത്. ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും,സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ലെന്നും വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെങ്കില്‍ അത് സെന്‍സിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലുലക്ഷം പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് അപ് ലോഡ് ചെയ്തത് സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസ്സില്‍ നിന്നാണെന്ന ആരോപണവുമായി എം.എ.ബേബിയാണ് രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയുടെ ഫെയ്‌സിബുക്ക് കുറപ്പിന്റെ പൂര്‍ണരൂപം സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിതനയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഏതെല്ലാമാണ് സെന്‍സിറ്റിവ് സ്വകാര്യ ഡേറ്റ ,ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോള്‍ കാണുന്നതില്‍ സന്തോഷമുണ്ട്.
തിരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യുഡിഎഫ് കണ്ടെത്തിയത് ദീര്‍ഘമായ പ്രയത്‌നത്തിനൊടുവിലാണ്. ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച , ഇന്റര്‍ നെറ്റില്‍ ലഭ്യമായ , ലോകത്തിന്റെ എവിടെ നിന്നും ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍ എടുത്ത് ഡേറ്റ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നത് കൗതുകകരമാണ്.സ്പ്രിംക്ലര്‍ ഇടപാട് പരിശോധിച്ചാല്‍ എന്താണ് ഡേറ്റാ ചോര്‍ച്ച എന്ന് മനസ്സിലാക്കാം. സെന്‍സിറ്റിവ് പേഴ്‌സണല്‍ ഡേറ്റായായ ആരോഗ്യ വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കന്‍ കമ്പനിക്ക് നല്‍കിയത്. എന്താണ് സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡേറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിര്‍വചനമുണ്ട്. ആരോഗ്യവിവരങ്ങള്‍ സെന്‍സിറ്റീവ് പേഴ്‌സണല്‍ വിവരങ്ങളാണ്. അതുകൊണ്ടാണ് സ്പ്രിംക്ലര്‍ കേസ് കോടതിയിലെത്തിയപ്പോള്‍ ഇത്തരം സെന്‍സിറ്റിവ് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ആളുകളുടെ അനുമതി എഴുതി വാങ്ങണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇവിടെ വോട്ടേഴ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ വെബ് സൈറ്റില്‍ ശേഖരിച്ചിട്ടുള്ള, ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന്‍ ട്വിന്‍സില്‍ നടത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























