ഇഡി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു... ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്

ഇഡി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണമാവും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.
എന്നാല്‍ സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇഡി അറിഞ്ഞില്ല. ചോദ്യം ചെയ്യാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ഇഡിയ്ക്ക് നല്‍കിയിട്ടില്ല.
ഇഡിയുടെ വിശദീകരണം കേള്‍ക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് വാങ്ങിയത്. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ ആരോപിക്കുന്നു.
കോടതിയെ ഇഡി എതിര്‍പ്പ് അറിയിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച കോടതിയെ സമീപിക്കും എന്നും ഇഡി അറിയിച്ചു.
"
https://www.facebook.com/Malayalivartha