തനിക്കു ശേഷം ഒരു മുഖ്യമന്ത്രി ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളെ പിണറായി വിജയന്‍ വളരാൻ സമ്മതിക്കുന്നില്ല ;ആരോപണവുമായി എം കെ മുനീർ

തനിക്കു ശേഷം ഒരു മുഖ്യമന്ത്രി ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളെ പിണറായി വിജയന്‍ വളരാന്‍ സമ്മതിച്ചില്ലെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം. കെ. മുനീര്‍. വിഎസ് അച്യുതാനന്ദന്റെ മേല്‍പോലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയും കേന്ദ്രകമ്മറ്റിയും എല്ലാം പിണറായി വിജയനാണെന്നും മുനീര്‍ പറഞ്ഞു."സര്‍വ്വേകളെ നമുക്കൊരിക്കലും ആശ്രയിക്കാന്‍ പറ്റില്ല. ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്‌പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍സിങ് അധികാരത്തില്‍ വരുന്നത്. കോഴിക്കോട് സൗത്തില്‍ ഞാൻ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേ റിപ്പോർട്ട്". സ്ഥാനാർഥി നിര്‍ണ്ണയത്തിനു മുമ്പ് വന്നതാണ് പല സർവ്വേ റിപ്പോര്‍ട്ടും. അപ്പോഴെങ്ങനെയാണ് കൃത്യമായ ഫലം കിട്ടുകയെന്നും മുനീർ ചോദിച്ചു.മുഖ്യമന്ത്രിയാണല്ലോ എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നതെന്ന ചോദ്യത്തിന് വേറെ ആരെയും അദ്ദേഹം വളരാന്‍ അനുവദിക്കാത്തതുകൊണ്ടാണെന്ന് മുനീര്‍ പ്രതികരിച്ചു."വേറെ നേതാക്കളെ ആരെയും വളരാന്‍ സമ്മതിച്ചിട്ടില്ല. അദ്ദേഹം ഏക ഛത്രാധിപതിയാണ്. അദ്ദേഹത്തിന് ഘടക കക്ഷികള്‍ ഒരു പ്രശ്‌നമല്ല.
രണ്ടാമതൊരു നേതാവുണ്ടാകരുത്. എനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയെ ഓവര്‍ഷാഡോ ചെയ്‌തൊരു മുഖ്യമന്ത്രി ആദ്യമായാണ്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പോലും പാര്‍ട്ടി കടിഞ്ഞാണിട്ടിരുന്നു".ഇവിടെ പാര്‍ട്ടിയും മുഖ്യന്ത്രിയും കേന്ദ്രകമ്മറ്റിയും അദ്ദേഹമാണ്. അങ്ങനെയുള്ള ഏകാധിപതികള്‍ക്ക് ലോകത്ത് സംഭവിച്ചത് എന്താണെന്ന് നോക്കണമെന്നും മുനീര്‍ പറഞ്ഞു.അതെ സമയം കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.ബി.ജെ.പി. നേതാവ് സി.കെ. പദ്മനാഭന്റെ പ്രസ്താവന ബി.ജെ.പി-സി.പി.എം. ധാരണയുടെ ഭാഗമാണെന്നും യു.ഡി.എഫ്. എന്ന പൊതുശത്രുവിനെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത നീക്കമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.‘തന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഗതിയില്ല. ഓര്‍മ്മയില്‍ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാം. അതില്‍ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സി.പി.ഐ.എം-ബി.ജെ.പി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു’. ഈ ധാരണ മറച്ചുവെയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോലീബി സഖ്യത്തിനായി 2001 നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രമിച്ചിരുന്നതായിട്ടായിരുന്നു സി.കെ പദ്മനാഭന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha