കൊട്ടികലാശം ഇല്ലെങ്കിലും ഇഡിയും ക്രൈംബ്രാഞ്ചും കൊട്ടി കയറുന്നു: സി പി എം ഉന്നതര്‍ക്ക് തിരിച്ചടി ഉടനെന്ന് സൂചന

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ദിവസം തങ്ങള്‍ അറിയാതെ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ജയിലില്‍ ചോദ്യം ചെയ്ത സംഭവത്തില്‍ ഇ ഡിയുടെ ഭാഗത്ത് നിന്ന് രണ്ടു ദിവസത്തിനകം തിരിച്ചടി ഉണ്ടായേക്കും.
അത് സി പി എം ഉന്നതരെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ഇഡിയുമായി ബന്ധപ്പെട്ട വ്യത്തങ്ങളില്‍ നിന്ന് മനസിലാക്കുന്നു. ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കത്തില്‍ ഇ ഡി അസ്വസ്ഥരാണ്. കോടതി ഉത്തരവ് ഇല്ലാതിരുന്നെങ്കില്‍ ഇ ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ പോലും കേരള സര്‍ക്കാര്‍ മടിക്കില്ലായിരുന്നു.
എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ രംഗത്തെത്തിയത് ഇഡിയെ അമ്പരപ്പിച്ചു. . മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സന്ദീപിനെ അഞ്ച് മണിക്കൂര്‍ നേരം ക്രൈംബ്രാഞ്ച് ജയിലില്‍ ചോദ്യം ചെയ്തിരുന്നു .
ഇഡിക്കെതിരായ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി, സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തുവെന്നാണ് അവര്‍ തന്നെ പുറത്തു വിടുന്ന സൂചന.
ക്രൈംബ്രാഞ്ചാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇത് സത്യമാണോ അല്ലെയോ എന്ന് പരിശോധിക്കാനുള്ള സംവിധാനം തത്കാലമില്ല. ഇ ഡിയും ഇതിനായി ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മൊഴിയുടെ വിശദാംശങ്ങള്‍ ലഭിക്കണമെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരും.
എന്‍ഫോഴ്‌സ്‌മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അവര്‍ അറിഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യം ചെയ്യലിന് ഒരിക്കലും അനുമതി നല്‍കിയില്ലായിരുന്നു.കേന്ദ്ര ഏജന്‍സികളുടെ ട്രയലിന് വിധേയനായി കൊണ്ടിരിക്കുന്ന പ്രതിയെ അവരുടെ അനുവാദം കൂടാതെ ഒരു സംസ്ഥാന ഏജന്‍സിക്ക് ചോദ്യം ചെയ്യാമോ എന്ന സംശയം ബാക്കിയാവുന്നു. അതിന് കോടതിയുടെ അനുവാദം ഉണ്ടെങ്കില്‍ പോലും നിയമപരമായ ബാധ്യതകള്‍ ബാക്കിയാവുന്നു.
കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ഇഡിയ്ക്ക് നല്‍കിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേള്‍ക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇഡിയുടെ വാദം. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ ആരോപിക്കുന്നു.
കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എറണാകുളം സെഷന്‍സ് കോടതി അനുമതിയോടെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
തിരഞ്ഞടുപ്പിന് മുമ്പ് ഒരു ബോംബ് പൊട്ടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത് ഇ.ഡി. ബോംബാണോ എന്നാണ് ഇനി അറിയേണ്ടത്.ഏതായാലും കൊട്ടികലാശം ഇല്ലെങ്കിലും ഇഡിയും ക്രൈംബ്രാഞ്ചും കൊട്ടി കയറുന്നത് എന്തിന് വേണ്ടിയാണെന്ന് കണ്ടറിയണം. തീര്‍ച്ചയായും അത് തിരഞ്ഞടുപ്പിനെ നിര്‍ണായകമായി ബാധിക്കും.
" f
https://www.facebook.com/Malayalivartha