Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കേരളത്തിന്റെ നെഞ്ചില്‍ തലയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളി; തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട് ഇങ്ങ് എടുക്കുവാണെന്ന് ബിജെപി; മൗന വ്രതത്തില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്

05 APRIL 2021 01:01 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ നെഞ്ചില്‍ തലയുയര്‍ത്തി നിന്ന് നടത്തിയ ശരണം വിളിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം, മഞ്ചേശ്വരം,പാലക്കാട് മണ്ഡലങ്ങളില്‍ ബി ജെ പി കുതിക്കുന്നു. മോദിയുടെ വരവോടെ കുറഞ്ഞത് ഏഴ് സീറ്റെങ്കിലും പ്രതീക്ഷിക്കുകയാണ് ബി ജെ പി കേരളത്തില്‍.

മോദിയുടെ ശരണം വിളിയില്‍ ഉണര്‍ന്നത് ബിജെപി മാത്രമല്ല എന്നതാണ് സത്യം. കോണ്‍ഗ്രസിനും അത് ആവേശത്തിന്റെ പൂവിളിയായി മാറി. കഴിഞ്ഞ പാര്‍ലെമെന്റ് തിരഞ്ഞടുപ്പ് കാലത്ത് ശരണം വിളിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസായിരുന്നു. ഒരു സീറ്റ് പോലും കിട്ടാതെ അന്ന് ബി ജെ പി നിരാശരായി. എന്നാല്‍ ഇക്കുറി ശരണം വിളി ബിജെപിക്ക് ഗുണമായി മാറുമെന്നാണ് കരുതുന്നത്.

 



മോദിയുടെ ശരണം വിളിയുടെ അപകടം മനസിലാക്കിയത് മുഖ്യമന്ത്രിയായിരുന്നു. മോദിയുടെ നടപടിയെ പരിഹസിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായപ്പോള്‍ കരുതലോടെയുള്ള പ്രതികരണമായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

കോന്നിയിലും തിരുവനന്തപുരത്തുമാണ് മോദിയുടെ ശരണം വിളിച്ചത്. ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ദേവസ്വം മന്ത്രിയാണെന്നും മോദി പറഞ്ഞിരുന്നു.

 



നേരത്തെ ഇവിടെ വന്ന് പറഞ്ഞ പല കാര്യങ്ങളും ഓര്‍ത്തായിരിക്കും മോദി ശരണംവിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു . കണ്ണൂരില്‍ മാധ്യമങ്ങളെക്കണ്ട പിണറായി മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എല്‍ഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും.

പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാന്‍ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവര്‍ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാല്‍ ജനം അത് തിരിച്ചറിയും.

 

 



കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതക്ക് കീഴ്പ്പെടുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത. കേരളത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാര്‍ എല്ലാ കാലത്തും നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ ത്യാഗനിര്‍ഭരമായി പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം തന്ന അരിക്ക് പോലും അണ പൈ കണക്ക് പറഞ്ഞ് കേന്ദ്രം വാങ്ങി. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല. സഹായിക്കാന്‍ തയ്യാറാവരെ പോലും വിലക്കി. ഇങ്ങനെ ഉള്ളവര്‍ ഇവിടെ വന്ന് സംസാരിക്കുമ്പോള്‍ ആളുകള്‍ അത് തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു.

മോദിയുടെ കോണ്‍ഗ്രസ് കോമ്രേഡ് പാര്‍ട്ടി പരാമര്‍ശത്തിനെതിരെയും പിണറായി പ്രതികരിച്ചു. കോണ്‍ഗ്രസും ബിജെപിയുമാണ് ഇരട്ട സഹോദരങ്ങള്‍. കോണ്‍ഗ്രസിനെ ജയിപ്പിച്ച എത്ര സംസ്ഥാനങ്ങളാണ് ബിജെപിക്ക് കാഴ്ച വച്ചത്.കേരളത്തെ അങ്ങനെ മാറ്റാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 



അതേസമയം, ശബരിമല സംബന്ധിച്ച പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങളെ കരുതലോടെ പരിഹസിച്ചായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ലോകത്തോട് തന്നെക്കുറിച്ച് പറഞ്ഞതില്‍ സന്തോഷം മാത്രമേയുളളുവെന്നും പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ മോദി കടകം പള്ളിയെ പരാമര്‍ശിച്ചിരുന്നു.

അധികാരത്തിലെത്തിയാല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിര്‍മ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്ത് കൊണ്ടാണെന്നും കടകംപള്ളി ചോദിച്ചു. ശബരിമല ശാന്തമാണെന്ന് അവകാശപ്പെട്ട കടകംപള്ളി 2019 എറ്റവും കൂടുതല്‍ നടവരുമാനമുണ്ടായ വര്‍ഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. കൂടിയാലോചനകള്‍ക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും ദേവസ്വം മന്ത്രി ആവര്‍ത്തിച്ചു.

 



ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും ആക്രമികള്‍ ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പറഞ്ഞ കടകംപള്ളി വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും പറഞ്ഞു. വസ്തുതകള്‍ ഇതായിരിക്കേ വോട്ട് തട്ടാന്‍ ശ്രമിക്കുകയാണെന്നാണ് കടകംപള്ളി പറയുന്നത്. കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്, ആരാധാനലയങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് പിണറായി സര്‍ക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും ദേവസ്വം മന്ത്രി അവകാശപ്പെട്ടു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മോദിയുടെ ശരണം വിളിയെ കുറിച്ച് പരാമര്‍ശിച്ചതേയില്ല. അതിന്റെ ഗുണം തങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ കിട്ടട്ടേ എന്നാണ് കോണ്‍ഗ്രസ് ചിന്തിച്ചത്.

 



തിരുവനന്തപുരം സീറ്റില്‍ ബി ജെ പിക്ക് മുമ്പ് പ്രതീക്ഷയില്ലായിരുന്നു. നേമം മാത്രം പ്രതീക്ഷിച്ച ബിജെപി ഇപ്പോള്‍ വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും തിരുവനന്തപുരവും പ്രതീക്ഷിക്കുന്നു. അതാണ് മോദിയുടെ ശരണം വിളിയുടെ കരുത്ത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (13 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (55 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends