ഇരട്ട വോട്ട് തടയാൻ അതിര്‍ത്തി ചെക് പോസ്‌റ്റുകളില്‍ കേന്ദ്ര സായുധ സേനയും ഒപ്പം പൊലീസും; കർശന പരിശോധനയും നിരീക്ഷണങ്ങളും

നാളത്തെ തെരഞ്ഞെടുപ്പിൽ അതിര്‍ത്തി കടന്ന് വരുന്ന ഇരട്ടവോട്ടുകൾ തടയാനായി ഇടുക്കി ജില്ലയിലെ വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
കുമളി, ബോഡിമേട്ട്, കമ്പംമേട്ട്, ചിന്നാര്‍ എന്നീ ചെക്‌പോസ്‌റ്റുകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇരട്ടവോട്ട് ചെയ്യുന്നത് തടയാനാണ് ഇത്തരത്തിലെ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുളളവര്‍ ഇരു സംസ്ഥാന അതിർത്തിയിലുമുണ്ട്.
ഇവര്‍ നാളെ സംസ്ഥാനത്ത് കടന്നെത്തി വോട്ട് ചെയ്യാതിരിക്കാന്‍ അതിര്‍ത്തി കടന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും കടത്തി വിടുന്നത്.
ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻ ചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇരട്ടവോട്ടിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയതാണ്.
ഇരട്ടവോട്ട് തടയാന്‍ അതിര്‍ത്തി പൂര്‍ണമായി അടചിരിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിന് ഹൈക്കോടതി അനുമതി നൽകിയിട്ടില്ല. സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാനാകില്ലെന്നായിരുന്നു കോടതി അറിയിച്ചത്.
എന്നാല്‍ കേന്ദ്രസേനയെ വിന്യസിച്ച് ഇരട്ടവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം നടത്താന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുളളവര്‍ അതിര്‍ത്തികടന്നെത്തി വോട്ട് ചെയ്യുമെന്ന പരാതി ഗൗരവകരമായതിനാല്‍ നാളെ അതിര്‍ത്തി കടന്നെത്തുന്നവര്‍ പരിശോധന നടത്തുന്ന കേന്ദ്രസേനയോട് കൃത്യമായ യാത്രാ ലക്ഷ്യം വ്യക്തമാക്കിയാലേ അതിർത്തികടത്തി വിടു. കൂടാതെ കർശനമായ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























