Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വിവാദമായ പൊലീസ്‌ നിയമത്തിനായി വാശിപിടിച്ചത് ഡിജിപി, തടഞ്ഞത് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി; സർക്കാരിനുമേൽ കരിവാരി തേക്കുന്ന പ്രചരണങ്ങൾ തടയണം

05 APRIL 2021 02:31 PM IST
മലയാളി വാര്‍ത്ത

വിവാദമായതിനെ തുടർന്ന് സർക്കാരിന് പിൻവലിക്കേണ്ടി വന്ന പൊലീസ് ഭേദഗതി നിയമത്തിനായി വാശിപിടിച്ചത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സർക്കാരിനെ വിമർശിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു

നാല് മാസം മുൻപ് പിണറായി സർക്കാർ സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരിൽ നിയമം ഭേഗദതി ചെയ്‌തത്. വൻ വിവാദമായതോടെ അത് പിൻവലിക്കുകയായിരുന്നു.

 

 

അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റ എഴുതിയ കത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിലടയ്‌ക്കാൻ നിയമഭേഗതി വേണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കുന്ന തരത്തിലാകണം നിയമമെന്നും ഡിജിപി വാശിപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

മേയ് 28 ന് ഡിജിപി അയച്ച കത്തിൽ പറയുന്നതിങ്ങനെ: ''കൊവിഡ് വ്യാപനത്തിനു ശേഷം സമൂഹ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.

സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രതിച്ഛായയ്ക്കു മേൽ കരിവാരിത്തേയ്‌ക്കുന്ന തരത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഇതു തടയാൻ അടിയന്തരമായി കേരള പൊലീസ് നിയമം ഭേദഗതി ചെയ്യണം.'

 

 

ശിക്ഷ എപ്രകാരമായിരിക്കണമെന്ന ശുപാർശയും ബെഹ്‌റയുടെത് തന്നെയാണ്. വ്യക്തിയുടെ യശസിനെയോ മനസിനെയോ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കെതിരെ 10,000 രൂപ പിഴയും മൂന്ന് വർഷം തടവുമാണ് ശിക്ഷ ചുമത്തേണ്ടത്.

 

 

 

 

 

 

 

 

 

 

അതിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് കരടു തയാറാക്കി. അതിൽ ജാമ്യം ലഭിക്കുന്ന കുറ്റമാക്കി പുതിയ വകുപ്പ് ഉൾപ്പെടുത്തി. എന്നാൽ അഞ്ച് വർഷത്തെ തടവും ജാമ്യമില്ലാക്കുറ്റവുമാക്കി പരിഷ്‌ക്കരിക്കണമെന്നു ഡിജിപി ആവശ്യപ്പെട്ടു.

ഫയൽ മുന്നിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി ഡിജിപിയുടെ നിർദേശം വെട്ടുകയും ജാമ്യം ലഭിക്കുന്ന വകുപ്പു മതിയെന്നു നിർദേശിക്കുകയും ചെയ്‌തു.

 

തുടർന്നു മന്ത്രിസഭയുടെ അനുമതിയോടെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഗവർണർ ഒപ്പിട്ടെങ്കിലും നിയമം പൊലീസ് ദുരുപയോഗിക്കുമെന്ന ആശങ്കയും പ്രതിഷേധവും ഉയർന്നതോടെ

പിൻവലിച്ചു. ഭരണത്തുടർച്ചയുണ്ടാവുകയാണെങ്കിൽ നിയമസഭയിൽ പാസാക്കി പ്രസ്‌തുത പൊലീസ് നിയമം വീണ്ടുംകൊണ്ടുവരുമെന്ന സൂചന മുഖ്യമന്ത്രിയുടെ വാക്കുകളിലുമുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (1 hour ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (1 hour ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (2 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (2 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (3 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (3 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (3 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (4 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (4 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (4 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (4 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (4 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (4 hours ago)

Malayali Vartha Recommends