ഇഡിക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇഡിക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉണ്ട് .
സ്പീക്കര്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും ഇഡി ഭീഷണിപ്പെടുത്തി. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കി. മാനസിക പീഡനം ഉണ്ടായെന്നും സന്ദീപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സന്ദീപിന്റെ മൊഴി നിര്‍ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട് .
നേരത്തെ പൂജപ്പുര ജയിലില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം സന്ദീപ് നായരെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഇ.ഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സന്ദീപിന്റെ മൊഴി നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇ ഡി ക്കെതിരെയുള്ള കേസുമായി സർക്കാരിന് മുന്നോട്ടു പോകാമെന്ന് വിധി വന്നിരുന്നു. നിയമസഭാ വോട്ടെടുപ്പിന് നാലു ദിവസം മാത്രം ബാക്കി നിൽക്കവെയായിരുന്നു സർക്കാർ അനുകൂലമായ തീരുമാനം വന്നത്.
സ്വർണക്കടത്തു കേസിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയലാക്ക് ആരോപിക്കുന്ന ഇടതു സർക്കാരിന് അനുകൂലമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് . കേസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അനുവദിച്ചില്ല.
എന്നാൽ അന്വേഷണം തുടരാമെങ്കിലും ഇ.ഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജി അന്തിമവാദത്തിന് ഏപ്രിൽ എട്ടിലേക്കു മാറ്റി.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത് ഇ.ഡി അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ സ്റ്റേ അനുവദിക്കണമെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സർക്കാരിനു വേണ്ടി ഹാജരായ മുൻ അഡി. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ ഇതിനെ എതിർത്തു.
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകില്ലെന്ന് ഉറപ്പു നൽകിയിട്ടുള്ളതിനാൽ സ്റ്റേ അനുവദിക്കരുതെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് അന്വേഷണം തുടരാൻ ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്. സാക്ഷികളെ വിളിച്ചുവരുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിലെ പ്രാഥമികാന്വേഷണ രേഖകളും കേസ് ഡയറിയും ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഉപഹർജിയും നൽകിയിട്ടുണ്ട്. ഇ.ഡിക്രൈംബ്രാഞ്ച് അന്വേഷണം തുടർന്നാൽ നിയമവാഴ്ചയുടെ അന്ത്യമാകും ഫലമെന്നും, കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ ഭയരഹിതമായി അന്വേഷിക്കാനാകാതെ വരുമെന്നും ഇ.ഡി വാദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha