Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ദുര്‍ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ സത് ഭരണം കെട്ടിപ്പടുക്കാന്‍ വിവേക പൂര്‍വ്വം വോട്ട് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

05 APRIL 2021 03:49 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സമസ്ത മേഖലകളേയും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്ത ഏകാധിപത്യ സ്വഭാവമുള്ള ഇടതുസര്‍ക്കാരില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ ഒരു സത് ഭരണം കെട്ടിപ്പടുക്കുന്നതിന് യു.ഡി.എഫിനെ സഹായിക്കുക എന്ന ചരിത്രപരമായ കടമ നിറവേറ്റാന്‍ തയ്യാറാവണമെന്ന് എല്ലാ കേരളീയരോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

കേരളത്തിന്റെ ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ വിധിയെഴുത്താണ് ഇത്തവണ  നടക്കുന്നത്. വീണ്ടും ഒരിക്കല്‍ക്കൂടി ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ അത് കേരളത്തിന്റെ സര്‍വ്വ നാശത്തിലേക്ക് വഴി വയ്ക്കും. അതിനാല്‍ ഓരോ  കേരളീയനും വിവേക പൂര്‍ണ്ണമായി  സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഓരോ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റി ജനഹിത്തെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത ശ്രമവും നടന്നിരിക്കുകയാണ്. കള്ള വോട്ട് ചെയ്യുന്നത് തങ്ങളുടെ അവകാശമെന്ന മട്ടിലാണ് ചില സി.പി.എം നേതാക്കള്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇത് ജനാധിപത്യത്തിന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണ്. ഒരു വോട്ടര്‍ ഒരു വോട്ട് മാത്രമേ ചെയ്യന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമുണ്ട്. എങ്കിലും ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് ഓരോ വോട്ടറും ജാഗരൂകമായിരിക്കേണ്ട തിരഞ്ഞെടുപ്പാണിതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷവും കേരളത്തെ അഴിമതിയില്‍ മുക്കുകയും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും തകര്‍ക്കുകയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിച്ച് വിശ്വാസികളുടെ മനസില്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിക്കുകയും കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്ത ഭരണമാണ് ഇവിടെ നിലനിന്നിരുന്നത്. നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല, ഭരണ ഘടനാതത്വങ്ങളെപ്പോലും  കാറ്റില്‍ പറത്തി കോടികളുടെ അഴിമതിയാണ് ഈ സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാരിന്റെ തണലില്‍ സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും പോലുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ വരെ അരങ്ങേറി.

കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പ് ഉണ്ടാകാത്ത  ഏകാധിപത്യ സ്വാഭാവമുള്ള സര്‍ക്കാരാണ് നിലനില്‍്ക്കുന്നത്. പാര്‍ട്ടിയിലേയും  സര്‍ക്കാരിലേയും അധികാരം മുഴുവന്‍ ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് അപകടകരമാണ്. ഇടതു ഭരണത്തില്‍ പുറത്തു വന്ന എല്ലാ അഴിമതികളുടെയും വേരുകള്‍ ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലാണ് എന്നത് ജനാധിപത്യത്തിന് നേരെ ഉയരുന്ന ഈ അപകടത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ധാര്‍ഷ്ട്യവും  ധിക്കാരവും അഹന്തയും  അഴിമതിയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര.  പൊതുഖജനാവില്‍ നിന്ന് കോടികള്‍ ഒഴുക്കി വ്യാജപ്രതിച്ഛായ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവുമോ എന്നാണ് ഇപ്പോള്‍ ഭരണക്കാര്‍ നോക്കുന്നത്.

കേരളത്തിന് ശാപമായി മാറിയ ഇടതുസര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ സംശുദ്ധമായ ഒരു സത് ഭരണം രൂപീകരിച്ച് കേരളത്തെ വികസനത്തിന്റെയും തുല്യനീതിയുടെയും സാഹോദര്യത്തിന്റെയും പാതയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന് യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പു വരുത്തുന്നതിനും സംസ്ഥാനത്തെ സമൃദ്ധിയിലേക്കും വികസനത്തിലേക്കും നയിച്ച് ഒരു ലോകോത്തര കേരളം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയാണ് യു.ഡി.എഫ് പ്രകടന പത്രകിയിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. അത് പ്രാവര്‍ത്തികമാക്കുന്നതിനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (13 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (55 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends