മദനി അപകടകാരിയും കൊടും കുറ്റകൃത്യങ്ങളിൽ പങ്കാളിയെന്നും തുറന്നടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ...

ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ പരാമർശിച്ചു. അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്. എ. ബോബ്‌ഡെ വ്യക്തമാക്കിയത്.
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇത്തരത്തിൽ പരാമര്‍ശം നടത്തിയത്. ശേഷം, മഅദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി വയ്ക്കുകയുംം ഉണ്ടായി. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് കോതിയിൽ ഹാജരായ അഭിഭാഷകർ.
ബംഗളൂരു നഗരത്തിന് പുറത്തു പോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങള്‍. മെല്ലപോക്കിലാണ് വിചാരണ നടക്കുന്നത്. ബംഗളൂരുവിലെ വിചാരണ കോടതിയില്‍ ജഡ്ജിയും ഇല്ല. ആരോഗ്യ അവസ്ഥയും ബംഗളൂരുവില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2014 ജൂലൈയിലാണ് സുപ്രിംകോടതി അബ്ദുള്‍ നാസര്‍ മഅദ്നിക്ക് ഉപാധികളോടെ ജാമ്യം കോടതി അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മഅദനി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി സംസ്‌ഥാനസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിയാണു സര്‍ക്കാരിന്റെ നിലപാട് അറിയിക്കേണ്ടത്.
ഇന്നത്തെ മഅദനിയുടെ അപേക്ഷ പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാര്‍ നിലപാട് കൂടി വിലയിരുത്തിയിരുന്നു. നാളെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത് ഇരിക്കുന്ന സാഹചര്യമാണ്. അതു കൊണ്ടുതന്നെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു മഅദനിയുടെ അപ്രതീക്ഷിത നീക്കം നടത്തിയത്.
ഇതു സര്‍ക്കാരിനെ വളരെയധികം സമ്മര്‍ദത്തിലാക്കിട്ടുണ്ടായിരുന്നു. മഅദനിക്ക് അനുകൂലമോ പ്രതികൂലമോ ആയ നിലപാട് തിരിച്ചടിക്കുമോയെന്നാണ് ആശങ്ക. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ നിര്‍ണായകവുമാണ്. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടായിരുന്നു.
മഅദനിയെ സഹായിച്ചാല്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേ അത് ആയുധമാക്കും. സഹായിച്ചില്ലെങ്കില്‍ പി.ഡി.പിയും മറ്റ് മുസ്ലിം സംഘടനകളും സര്‍ക്കാരിനെതിരേ തിരിയാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേന്ന് മഅദനി വിഷയം വിവാദമാകാതിരിക്കാന്‍ സര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങിയത്.
തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ മഅദനി ഹര്‍ജി നല്‍കിയതിനു പിന്നില്‍ രാഷ്‌ട്രീയതാത്‌പര്യവും സംശയിക്കപ്പെടുന്നുണ്ട്. മലബാറിലെ മുസ്ലിം ലീഗ് മേധാവിത്വം സര്‍വേ ഫലങ്ങള്‍ വ്യക്‌തമാക്കിയതോടെ, മധ്യ-തെക്കന്‍ കേരളത്തിലെ മുസ്ലിം സമുദായത്തെ കൂടുതല്‍ അടുപ്പിക്കാന്‍ മഅദനിയെ സഹായിക്കുന്നതിലൂടെ കഴിയുമോയെന്നും ഇടതുമുന്നണി പരിശോധിക്കുന്നുമുണ്ട്.
2008 ജൂലൈ 25-ലെ ബംഗളുരു സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബംഗളുരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണു കഴിയുന്നത്. ബംഗളുരു വിട്ടുപോകരുതെന്നാണു ജാമ്യവ്യവസ്‌ഥ. പ്രോസിക്യൂഷന്‍ അനാവശ്യമായി വിചാരണ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും താന്‍ ബെംഗളൂരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ നേരിടാമെന്നും മദ്‌നിയുടെ ഹർജിയില്‍ പറയുന്നുണ്ട്.
തുടര്‍ച്ചയായി, പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നു. വിചാരണക്കോടതി ജഡ്‌ജിയും മാറിവരുന്നതിനാല്‍, വാദം ആവര്‍ത്തിക്കേണ്ടിവരുന്നു. തുടര്‍ച്ചയായി 11 വര്‍ഷം ജയിലിലായിരുന്നു. ഏഴുവര്‍ഷത്തിനിടെ പലപ്പോഴായി ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
അതേസമയം, ഏപ്രില്‍ 5ന് ഹരജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി ഇപ്പോള്‍ ബെംഗളൂരുവില്‍ ജാമ്യവ്യവസ്ഥയില്‍ കഴിയുകയാണ്. അന്‍വാര്‍ശ്ശേരി ആസ്ഥാനത്ത് നിന്നായിരുന്നു കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ കേസില്‍ 2007ല്‍ കുറ്റവിമുക്തനാക്കി വിട്ടയച്ചെങ്കിലും 2010ല്‍ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷമാണ് മഅദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത്.
ഗുരുതര വൃക്ക, ഹൃദയ രോഗങ്ങളുണ്ടെന്നും കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയ രോഗത്തിനു ശസ്‌ത്രക്രിയ മദനിക്ക് ആവശ്യമാണ്.
കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സയും ചെലവ് കുറവുമാണെന്നുമാണ് മദനിയുടെ വാദം. കഴിഞ്ഞ ഡിസംബറില്‍ മഅദനിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ വിചാരണാ നടപടി നടന്നു വരികയാണ്.
https://www.facebook.com/Malayalivartha