പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മല്‍സരിച്ചാല്‍ മതി, പ്രാരാബ്‌ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അത് പറയണം; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എ.എം ആരിഫ്

യു ഡി എഫ് സ്ഥാനാർഥി അരിതാ ബാബുവിനെ പൊതുപരിപാടിയിൽ പരിഹസിച്ച് ആലപ്പുഴ എം,പി എം എം ആരിഫ്. പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മല്‍സരിച്ചാല്‍ മതിയെന്നുമായിരുന്നു ആരിഫ് പരിഹാസത്തോടെ പറഞ്ഞത്.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ആരിഫ് ഇത്തരത്തിൽ പരാമർശിച്ചത്.
'പ്രാരാബ്‌ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അത് പറയണം. അല്ലാതെ പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതി'- എന്നായിരുന്നു എഎം ആരിഫിന്റെ വാക്കുകള്‍.
അതേസമയം, ഈ പരിഹാസവാക്കുകൾ മണിക്കൂറുകൾ കഴിയുന്നതിനുമുന്നെ വിവാദമായി മാറുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും ആരിഫിനെതിരെയുള്ള ആക്ഷേപ പോസ്റ്റുകളും കമെന്റുകളുമാണ്.
എന്നാൽ, എ.എം ആരിഫിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന ആരിഫ്, തന്നെമാത്രമല്ല നാട്ടില്‍ അദ്ധ്വാനിക്കുന്ന മറ്റ് തൊഴിലാളികളെ കൂടിയാണ് അവഹേളിച്ചതെന്ന് അരിത മറുപടിയായി പറഞ്ഞു.
പിതാവ് അസുഖബാധിതനായതിനെ തുടര്‍ന്നാണ് അരിത ബാബു പശുവളര്‍ത്തലും പാല്‍ വിതരണവും നടത്തി തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബു. സിറ്റിംഗ് എംഎല്‍എ യു പ്രതിഭയാണ് അരിതയുടെ എതിർ സ്ഥാനാർഥി.
https://www.facebook.com/Malayalivartha