കേരളത്തിൽ രണ്ടു ദിവസം ശക്തമായ മഴയോടുകൂടിയ ഇടിമിന്നലിനു സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഏപ്രിൽ അഞ്ച് മുതൽ ഏഴു വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 - 40 കിലോമീറ്റര്‍ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനുമാണ് സാധ്യത.
കഴിഞ്ഞ ആഴ്ച മുതൽ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയും കാറ്റും ഉണ്ടായതിനു പിന്നാലെയാണ് പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട്.
എന്നാൽ, ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിൽ ഒരിടത്തും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഗ്രീൻ അലര്‍ട്ടാണുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും ഗ്രീൻ അലര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha