സ്വന്തം അധ്വാനംകൊണ്ടാണ് ജീവിക്കുന്നത് എന്നതില്‍ അഭിമാനമുണ്ട്; തൊഴിലാളി വര്‍ഗത്തിന്‍റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ തന്നെ തൊളിലാളികളെ അവഹേളിക്കുന്നതില്‍ വിഷമം തോന്നി; എ.എം ആരിഫ് എം.പിയുടെ പരാമർശത്തിൽ മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബു

മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയിലേക്കല്ലെന്ന എ.എം ആരിഫ് എം.പിയുടെ പരിഹാസം കേട്ടപ്പോള്‍ സങ്കടം തോന്നിയെന്ന് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബു. എം.പിയുടെ പരാമര്‍ശം തൊഴിലാളികളെ അവഹേളിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
ക്ഷീര കര്‍ഷകയായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ഥിയാണ്. എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് എ.എം ആരിഫ് എം.പി ഇവര്‍ക്കെതിരെ പരിഹാസം ചൊരിഞ്ഞത്. മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയിലേക്കല്ലെന്നും നിയമസഭയിലേക്കാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.
സ്വന്തം അധ്വാനംകൊണ്ടാണ് ജീവിക്കുന്നത് എന്നതില്‍ അഭിമാനമുണ്ടെന്ന് അരിതബാബു പ്രതികരിച്ചു. ചിലര്‍ക്ക് രാഷ്ട്രീയം സേവനത്തിനല്ലെന്നും മറ്റു ലാഭങ്ങളുണ്ടാക്കാനാണെന്നും എന്നാല്‍, ഞാന്‍ ജീവിക്കുന്നത് സ്വന്തം അധ്വാനം കൊണ്ടാണെന്നും അവര്‍ പറഞ്ഞു.
ഓരോരുത്തരുടെയും വീട്ടിലെ അവസ്ഥകളില്‍ നിന്നാണ് ഓരോ തൊഴിലിലും എത്തിപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. കഷ്ടപാടുകള്‍ അനുഭവിച്ചവര്‍ക്കെ അതിന്‍റെ അവസ്ഥയറിയൂ. തൊഴിലാളി വര്‍ഗത്തിന്‍റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ തന്നെ തൊളിലാളികളെ അവഹേളിക്കുന്നതില്‍ വിഷമം തോന്നിയെന്നും അരിത ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha