പത്തനം തിട്ടയിൽ പിതാവിന്റെ മർദ്ദനമേറ്റ് അഞ്ചുവയസ്സുകാരി ദാരുണമായി മരണപെട്ടു

പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദനമേറ്റ് അഞ്ച് വയസ്സുകാരി മരണപെട്ടു. തമിഴ്‌നാട് രാജപാളയം സ്വദേശിനിയുടെ മകളാണ് മരിച്ചത്. അച്ഛന്‍ ലഹരിക്ക് അടിമയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരമാസകലം ചതവും മുറിവുമുണ്ടായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തിയാണ് മാതാവ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha