ഹാപ്പി ഹര്‍ത്താല്‍... എല്ലാം മാറ്റിവച്ച് സംസ്ഥാനം ഇന്ന് ഹര്‍ത്താല്‍ ലഹരിയില്‍, വളരെ നാളുകള്‍ക്ക് ശേഷം ലഭിച്ച ഹര്‍ത്താല്‍ ആഘോഷമാക്കാന്‍ സമരക്കാരും കുടുംബക്കാരും

സംസ്ഥാന വ്യാപകമായി ഇടതുപക്ഷം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ ഹര്‍ത്താലിനെ മനസാ സ്വീകരിക്കുന്ന ഒരുകൂട്ടര്‍ തന്നെയുണ്ട്. ഫേസ് ബുക്കിലും മൊബൈലിലുമൊക്കെ ഹര്‍ത്താല്‍ ആശംസകള്‍ കൊണ്ടു നിറയുകയാണ്. വളരെ നാളുകള്‍ക്ക് ശേഷമാണ് കേരളം മറ്റൊരു ഹര്‍ത്താലിന് സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയക്കാര്‍ വലിയ ആവേശത്തിലുമാണ്. നാട്ടില്‍ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കാന്‍ പാടില്ലല്ലോ.
പണിമുടക്കും ബന്ദുമായി പൊറുതി മുട്ടിയപ്പോള്‍ കോടതി ഇടപെട്ടാണ് ബന്ദ് നിരോധിച്ചത്. നമ്മളല്ലേ ആള്‍ക്കാര്‍. അപ്പോഴേക്കും ബന്ദിന്റെ പേരുമാറ്റി ഹര്‍ത്താലാക്കി. ഫലത്തില്‍ രണ്ടിന്റേയും ഫലം ഒന്നുതന്നെ. ഒരൊറ്റ കടപോലും തുറക്കില്ല. വാഹനങ്ങള്‍ നിരത്തിലിറക്കില്ല.
അങ്ങനെ ഹര്‍ത്താല്‍ നമ്മളറിയാതെ നമ്മുടെ ആഘോഷത്തിന്റെ ഒരുഭാഗമായി തീര്‍ന്നു. ദിവസവും വീട്, യാത്ര, ജോലി ഇങ്ങനെയുള്ള ഓട്ടത്തിനിടയില്‍ ഒരു റിലാക്‌സ് വേണ്ടേ. വിളിക്കാതെ വരുന്ന അതിഥിയെ പോലെ അപ്രതീക്ഷിതമായിട്ടായിരിക്കും ഹര്‍ത്താല്‍ വരിക. വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്ന ഇക്കാലത്ത് ഞൊടിയിടയില്‍ തന്നെ ഹര്‍ത്താലിന്റെ വാര്‍ത്തയറിയും. ഉടനെ പിറ്റന്നത്തെ ഹര്‍ത്താല്‍ കെങ്കേമമായി കൊണ്ടാടാനുള്ള തയ്യാറെടുപ്പുകളാവും. ഹര്‍ത്താലിന്റെ അത്യാവശ്യ സാധങ്ങളുടെ കൂട്ടത്തില്‍ ചിക്കനും മദ്യവും ഒരു കോമ്പിനേഷനായി കയറിപ്പറ്റുന്നു. അതോടെ വീട്ടുകാര്‍ക്കും സന്തോഷം വീട്ടുകാരനും സന്തോഷം.
ഇന്നത്തെ ഹര്‍ത്താല്‍ നമുക്കറിയാം എന്തിനാണെന്ന്... സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ എംഎല്‍എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ജനജീവിതം നിശ്‌ചലമാക്കുന്ന തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha