Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം; മാസ്‌ക് നല്‍കുന്ന സുരക്ഷ പരമപ്രധാനം, കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

05 APRIL 2021 05:28 PM IST
മലയാളി വാര്‍ത്ത
കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം.   പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.   ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍   · വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.   · കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.   · രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.   · പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.   · ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.   · പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.   · ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.   · എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.   · തെര്‍മ്മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.   · കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ.   · പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.   · മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.   · വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.   · പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.   · അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.   · തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.   · വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.   · വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.   എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (13 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (55 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends