ഡ്യൂട്ടിക്ക് എത്താതെ വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങി പോളിംഗ് ഓഫീസർ; ഉണർന്നപ്പോൾ അധികൃതരിൽ നിന്നും മുട്ടൻ പണിയും

ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയ ആൾക്കെതിരെ നടപടി. കുട്ടനാട് തലവടിയിലെ 130-ാം ബൂത്തിലെ പോളിങ് ഓഫീസർ ജോജോ അലക്സിനെതിരെയാണ് നടപടിക്ക് നിർദേശിച്ചിരിക്കുന്നത്.
പോളിങ്ങ് ഓഫീസറെ ഡ്യൂട്ടി സ്ഥലത്ത് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിൽ കണ്ടെത്തിയത്. എന്നാൽ ഇയാൾക്ക് പകരം റിസർവ് ഉദ്യോഗസ്ഥനെ വച്ച് പോളിങ്ങ് തടസമില്ലാതെ തുടരുകയായിരുന്നു.
അതേസമയം ഉച്ചകഴിയുമ്പോൾ കേരളത്തിലെ പോളിംഗ് 54. 97 ശതമാനം ആയിരിക്കുകയാണ്. പുരുഷന്‍മാര്‍ 56.12 ശതമാനവും സ്ത്രീകള്‍ 52.59 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 24.91 ശതമാനവും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് പുരോഗമിക്കുന്നത്. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്.
അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha