Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രിമാരായ എം.ബി. രാജേഷും റിയാസും കലിപ്പിൽ ! ഒപ്പം സി പി ഐയും... ഹൈക്കോടതിയിൽ കെണിയൊരുങ്ങുന്നു

19 FEBRUARY 2026 01:55 PM IST
മലയാളി വാര്‍ത്ത

മന്ത്രി എം.ബി.രാജേഷിനെ ബൈപാസ് ചെയ്ത് നടപ്പിലാക്കിയ ബാറുകളുടെ സമയ വർധന സംബന്ധിച്ച തീരുമാനം സി പി എം സംസ്ഥാന കമ്മറ്റിയിലും ചർച്ചചെയ്തില്ല.സി പി ഐ ഉൾപ്പെടെയുള്ള ഘടക കക്ഷികൾ വിവരം അറിയുന്നത് പത്രങ്ങളിൽ കൂടിയാണ്. തീരുമാനത്തിൽ അമർഷമുണ്ടെങ്കിലും മന്ത്രിയും ഘടകകക്ഷി നേതാക്കളും പരസ്യപ്രതികരണം നടത്തില്ല. പകരം  തീരുമാനം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് നീക്കം. ബാർസമയത്തിനെതിരെ കേസുകൊടുക്കാൻ പൊതുപ്രവർത്തകരെ തേടുകയാണ് ഘടകകക്ഷികൾ.


ബാർ ഉടമകളുടെ ദീർഘകാലത്തെ ആവശ്യം സർക്കാർ സാധിച്ചു കൊടുക്കുകയായിരുന്നു. ടൂറിസത്തിന്റെ പേരിലാണ് ബാറുടമകളുടെ ആവശ്യം സാധ്യമാക്കിയത്. ധാരാളം പരിണിതഫലങ്ങൾ ഉണ്ടാക്കുന്ന തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രിയും ടൂറിസം മന്ത്രി മുഹമ്മദ്  റിയാസുമാണെന്ന് എക്സൈസ് വകുപ്പിന്റെ ഉന്നതങ്ങളിൽ ശ്രുതി പരക്കുന്നു. 2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നൽകിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനം ഇറക്കിയത്. ബാറുകളുടെ സമയം കൂട്ടിയ വിവരം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്നതാണ് രസകരമായ വസ്തുത.

 

 

 

നികുതി വകുപ്പിന്റെ മന്ത്രി ധനമന്ത്രി കെ എൻ ബാലഗോപാലാണ് .  അദ്ദേഹവും ഈ വിവരം അറിഞ്ഞ മട്ടില്ല. 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി  മദ്യം വിളമ്പാൻ ബാറുകൾക്ക് കഴിഞ്ഞ മദ്യനയത്തിൽ സർക്കാർ അനുമതി നൽകിയിരുന്നു. അടുത്ത മദ്യനയം ഇറക്കേണ്ടത് പുതിയ സർക്കാരാണ്.മദ്യ നയത്തിന് മുമ്പേ ബാറുകൾക്ക് സർക്കാർ ഇളവ് പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്ന് മനസ്സിലാക്കുന്നു. ഇതുവരെ വിജ്ഞാപനം ചെയ്യപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ബാറുകൾക്ക് 10 മുതൽ 12 എന്ന സമയം അനുവദിച്ചിരുന്നത്.  വിദേശമദ്യ ചട്ടത്തിൽ വരുത്തിയ ഭേദഗതിയോടെ ഇത് എല്ലാ ബാറുകൾക്കും ബാധകമാക്കി.  പുതിയ പരിഷ്കാരം അനുസരിച്ച് ഫൈസ്റ്റാർ ബാറുകൾ അധികം  പണമടച്ചാൽ പുലർച്ചെ മൂന്നിന് അടച്ചാൽ മതി.  വിവാഹ സർക്കാരം, കോൺഫറൻസ്,  ടൂറിസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇതെന്നാണ് വാദം.   എന്നാൽ പിറ്റേദിവസം ഡ്രൈഡേ  ആണെങ്കിൽ തലേന്ന് രാത്രി 12 തന്നെ അടയ്ക്കണം എന്നാണ് ചട്ടം.  2025 സെപ്റ്റംബറിൽ തന്നെ ബാറുകാരുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ നികുതി വകുപ്പ് ഫയൽ തുറന്നിരുന്നു.  കഴിഞ്ഞ പുതുവത്സരത്തലേന്ന് വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് എല്ലാ ബാറുകൾക്കും ഡിസംബർ 31ന് രാത്രി 12 വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരുന്നു.  സമയം നീട്ടുന്നത് സ്വാഗതം ചെയ്യുമോ ഇല്ലയോ എന്നറിയാനാണ് ഡിസംബർ 31ന് സർക്കാർ പരീക്ഷണം നടത്തിയത്.  ബിവറേജ് ഔട്ട്ലെറ്റുകൾ രാത്രി ഒമ്പതിന് അടയ്ക്കുമെ ന്നതിനാൽ അത് കഴിഞ്ഞുള്ള മൂന്നു മണിക്കൂറിലെ അധിക കച്ചവടമാണ് ബാറുകൾക്ക് പുതിയ തീരുമാനത്തിലൂടെ ലഭിക്കുക.


ബാർ പ്രവർത്തന സമയം ദീർഘിപ്പിച്ചതല്ല ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞത് മനസില്ലാമനസോടെയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവർക്കു കൂടി ബാധകമാക്കുകയായിരുന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ബാർ ഫീസ് വാങ്ങി കൂടുതൽ നിയന്ത്രണം അടിച്ചേൽപിക്കുന്നു എന്ന പരാതി കുറേക്കാലമായി സർക്കാരിന്റെ മുന്നിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


കർണാടകയിൽ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 12വരെയും ബെംഗളൂരുവിൽ 9 മുതൽ 1 വരെയും ആന്ധ്രയിൽ 10 മുതൽ 12 വരെയുമാണ്. ലൈസൻസ് ഫീസ് കുറവുമാണ്. കേരളത്തിൽ 35 ലക്ഷം എന്നത് ഏകീകൃത നിരക്കാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി കേരളത്തിലാണ്. ടൂറിസം കാഴ്ചപ്പാടുകളിൽ‍ നിന്നുകൊണ്ടുള്ള ഇളവുകളാണ് ബാറുകൾക്കു നൽകുന്നത്. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ എന്നിവ വരുമ്പോൾ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ മദ്യവിതരണത്തിന് ഇളവു നൽകാൻ തീരുമാനിച്ചിരുന്നു. 5 സ്റ്റാർ ഹോട്ടലുകൾക്ക് അധികം തുക അടച്ചാൽ പുലർച്ചെ 3 വരെ ബാറുകൾ പ്രവർത്തിപ്പിക്കാം.


ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ പറഞ്ഞത് കേട്ടിട്ടില്ല. സർക്കാർ ഡീലുകൾ ഉണ്ടാക്കുന്നവരല്ല. മദ്യം വർജിക്കേണ്ടത് കഴിക്കുന്ന ആളുകളാണ്. മദ്യവിരുദ്ധ സമിതികൾ ഊർജിതമായി പ്രവർത്തിക്കണം. ആളുകളെ പിന്തിരിപ്പിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യണം. മദ്യപിക്കാൻ പാടില്ല എന്ന് സിപിഎം ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. മദ്യവർജനമാണ് സർക്കാർ നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കിൽ അതുവേണ്ട എന്നുവച്ചാൽ മതി. മദ്യവ്യവസായം ഈ സർക്കാർ കണ്ടുപിടിച്ചതല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്? മദ്യ നിരോധനം തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ?


ബാർ സമയം കൂട്ടിയത് കേരളത്തിൽ മാത്രമുള്ള പ്രശ്നം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നത് ശരിയല്ല. ബാർ സമയം നീട്ടിയതിനെ സ്വകാര്യ സംഭാഷണങ്ങളിൽ എല്ലാവരും അനുകൂലിക്കുന്നുണ്ട്. ബാർ സമയം കൂട്ടാൻ ഫയൽ തിടുക്കത്തിൽ ഒപ്പിട്ടുവെന്ന ആരോപണം ശരിയല്ല. വളരെ സാവധാനമാണ് ഫയൽ നീങ്ങിയത്. അല്ലെങ്കിൽ ഒക്ടോബറിൽത്തന്നെ തീരുമാനമുണ്ടാകുമായിരുന്നു. പ്രതിപക്ഷത്തിനും ഇത് അറിയാമായിരുന്നു. അനുകൂല നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്‌കോ ഔട്‌ലെറ്റുകൾക്കു പുറമേയാണിത്. 


നേരത്തെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് മദ്യനയത്തിൽ മാറ്റമുണ്ടാക്കാൻ തീരുമാനിച്ചത്. എക്സൈസ് മന്ത്രി ഇതിൽ നിന്നും ബുദ്ധി പൂർവം ഒഴിഞ്ഞു നിന്നു എന്നാണ് വിവരം . റിയാസിനോട് എന്തു വേണമെങ്കിലും ചെയ്യാൻ നിർദ്ദേശിച്ചിട്ടാണ്   രാജേഷ് മാറി നിന്നത്.  മുൻ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസനെ പോലെ തന്റെ കൈകൾ എന്നും ശുദ്ധമായിരിക്കണമെന്ന വാശി രാജേഷിന് ഉണ്ടായിരുന്നു. എന്നാൽ ഗുരുദാസനെ പോലെ രാജേഷ് അഴിമതിക്ക് തടസം  നിന്നില്ല. അഴിമതി  നടന്നാലും ഇല്ലെങ്കിലും തനിക്കൊന്നും സംഭവിക്കരുതെന്ന  കരുതൽ  മാത്രമാണ്  എക്സൈസ് മന്ത്രിക്ക് ഉണ്ടായിരുന്നത്.  ബാലഗോപാലിന്റെ ധനകാര്യ വകുപ്പിനെ പോലെ  മുഖ്യമന്ത്രി നേരിട്ടാണ് എക്സൈസ് വകുപ്പ് ഭരിച്ചിരുന്നത് . എക്സൈസ് വകുപ്പിന്റെ ഫയലുകൾ  മുൻ എക്സൈസ് മന്ത്രിയായ പാർട്ടി സെക്രട്ടറിയെ  പോലും കാണിക്കാറുണ്ടായിരുന്നില്ല . എക്സൈസ് വകുപ്പിലെ  നയപരമായ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്    എക്സൈസ് ഫയലുകൾ ടൂറിസം വകുപ്പിലേക്ക് ചെല്ലുന്ന പതിവും അടുത്തകാലത്തായി ആരംഭിച്ചിരുന്നു.  ടൂറിസവും എക്സൈസുമായി ബന്ധമുണ്ട് എന്ന കണ്ടെത്തലിന്റെ ഭാഗമായിട്ടായിരുന്നു ഈ ഫയൽ സഞ്ചാരം.  അപ്പോഴൊന്നും രാജേഷ് പ്രതികരിച്ചിരുന്നില്ല.  കാരണം റിയാസിനെ പിണക്കാനോ മുഖ്യമന്ത്രിയെ  അത്യപ്തനാക്കാനോ  രാജേഷ് തയ്യാറായിരുന്നില്ല.  തന്റെ മന്ത്രി കസേരയ്ക്ക്  ഇളക്കം  സംഭവിക്കരുത് എന്ന് വിശ്വാസം മാത്രമാണ് റിയാസിന് ഉണ്ടായിരുന്നത്.  ഈ സാഹചര്യം നിലവിലുള്ളപ്പോഴാണ് എല്ലാം റിയാസിന്റെ തലയിൽ ചാരി എക്സൈസ് മന്ത്രി ഊരിയത്. 

മുഹമ്മദ് റിയാസിന്റെ വകുപ്പിൽ നിന്നാണ് ബാർ കോഴയുടെ ഉത്ഭവം എന്ന  വിവരം പുറത്തു പോയത് എവിടെ നിന്നാണെന്നാണ് സർക്കാർ അന്വേഷിക്കുന്നത്. 

ആദ്യം എക്സൈസ് വകുപ്പിൽ മാത്രം കറങ്ങി നിന്ന ബാറുടമ അനുമോന്റെ ശബ്ദരേഖ വളരെ പെട്ടെന്നാണ്  റിയാസിന്റെ വകുപ്പിലേക്ക് കടന്നു ചെല്ലുന്നത്.  മുഖ്യമന്ത്രിയെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് ഇങ്ങനെയൊരു വഴിത്തിരിവ് സംഭവിച്ചത് .  അതീവ രഹസ്യമാക്കി  വച്ചിരുന്ന വിവരമാണ് ഇത്തരത്തിൽ പുറത്തറിഞ്ഞത്. റിയാസിനെയും  ടൂറിസം വകുപ്പിനെയും  വിവാദത്തിൽ  ചാടിച്ചതിനെ  ക്കുറിച്ച് സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു.

ആരോപണം തന്റെ തലയിലാണെന്ന് റിയാസ് മനസിലാക്കി.  അതാണ് ഉദ്യോഗസ്ഥരെ പഴി ചാരി രക്ഷപ്പെടാൻ റിയാസ് ശ്രമിച്ചത് . മദ്യ നയം പോലൊരു വിഷയത്തിൽ ഉദ്യോഗസ്ഥർ യോഗം വിളിച്ചത്    തങ്ങൾ അറിഞ്ഞില്ലെന്ന മന്ത്രിമാരുടെ വാക്കുകൾ  വിശ്വസിക്കാൻ തക്ക മണ്ടൻമാരല്ല മലയാളികൾ. പോരാത്തതിന് ടൂറിസം ഡയറക്ടർ ഐഎഎസ് ഓഫീസറായ  പി ബി നൂഹ്   മന്ത്രി  റിയാസിന്റെ വിശ്വസ്തനാണ്. ടൂറിസം ഡയറക്ടർ എന്നത് ഐഎഎസുകാർക്കിടയിലെ ഗ്ലാമർ പോസ്റ്റാണ്.  ടൂറിസ്റ്റ് ഡയറക്ടർ എന്ത് യോഗം വിളിച്ചാലും അത് മന്ത്രിയുടെ തീരുമാനപ്രകാരമായിരിക്കും.   കഴിവുകെട്ട മന്ത്രി അല്ല റിയാസ്.  ഉദ്യോഗസ്ഥർക്ക് തോന്നിയ മട്ടിൽ  അദ്ദേഹത്തിൻറെ വകുപ്പിൽ ഭരണം നടത്താനാവില്ല.   വീ ശിവൻകുട്ടിയുടെ കാര്യമാണെങ്കിൽ റിയാസ് പറഞ്ഞതെല്ലാം ശരിയായിരുന്നു.   മുട്ടുവിറച്ചു കൊണ്ടാണ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റിയാസിന് മുമ്പിൽ നിൽക്കുന്നത്. കാരണം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകനാണ്.  റിയാസിന്റെ വകുപ്പിൽ ജോലി കിട്ടാൻ ഐ എ. എസുകാർ  തമ്മിൽ മത്സരവും ഉണ്ട്.  

അന്നത്തെ ചീഫ് സെക്രട്ടറി ഡോക്ടർ വി.  വേണുവിന്റെ നിർദ്ദേശപ്രകാരമാണ് ടൂറിസം ഡയറക്ടർ യോഗം വിളിച്ചത് .  വിശദാംശങ്ങൾ തന്നെ അറിയിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു . ഈ യോഗത്തിന് പിന്നാലെയാണ്   ബാർ ഉടമകൾ യോഗം ചേർന്നത്.  മദ്യനയത്തിൽ ഇളവിന്  വേണ്ടിയുള്ള ധനസമാഹരണത്തിന് ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.  സർക്കാരിന്  നൽകാൻ രണ്ടര ലക്ഷം രൂപയുടെ ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പ്രസിഡൻറ് അനുമോന്റെ ശബ്ദ സന്ദേശം വാട്സാപ്പിൽ അംഗങ്ങൾക്ക് ലഭിച്ചത് ഈ യോഗത്തിന് ശേഷമാണ്.  ചീഫ് സെക്രട്ടറി ഒരു യോഗം നടത്താൻ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെടുമ്പോൾ അത് മുഖ്യമന്ത്രിയും അറിഞ്ഞിരിക്കും . വകുപ്പ് മന്ത്രിയും അറിഞ്ഞിരിക്കും.  എന്നാൽ ഈ യോഗം വിളിക്കുന്നതിനുള്ള രേഖാമൂലമായ യാതൊരു അനുവാദവും മന്ത്രി റിയാസ് ടൂറിസം ഡയറകടർക്ക് നൽകിയിരുന്നില്ല .  അത് മന്ത്രിയുടെ മനപ്പൂർവമായ ഒരു കളിയായിരുന്നു. നാളെ ആരോപണം ഉണ്ടായാൽ അത് തന്റെ തലയിൽ വരരുതെന്ന് ഉത്തമവിശ്വാസം മന്ത്രിക്ക് ഉണ്ടായിരുന്നു. ഇതെല്ലാം നടക്കുമ്പോഴും എക്സൈസ് മന്ത്രിയായ എം ബി  രാജേഷ് ഒരു ഫയലിലും  ഒപ്പിട്ടില്ല.  കാര്യങ്ങൾ ഒന്നും അദ്ദേഹം അറിഞ്ഞില്ലെന്ന് നടിച്ചു. ഈ തീരുമാനമാണ് ഇപ്പോൾ നടപ്പായത്. 

ബാർകോഴ ആരോപണം   ഒതുക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നു . അനുമോൻ തന്റെ ശബ്ദ സന്ദേശം നിഷേധിച്ചതോടെ  കേസിലെ മർമ്മപ്രധാനമായ ഭാഗം ഇല്ലാതായി. അനുമോന്റെ പേരിൽ പോലീസ് കേസ് ചെയ്തു. തൽക്കാലം ഒരു കേസെടുത്ത ശേഷം സർക്കാർ തന്നെ ഊരി കൊടുത്തു.  അനുമോന്റെ കാര്യത്തിൽ സർക്കാരിന് യാതൊരു പരാതിയുമില്ല. സർക്കാരിന്  നൽകാൻ വേണ്ടിയാണ് അനുമോൻ പണം പിരിച്ചത് . നാളെയും ഇത്തരത്തിൽ പണം പിരിക്കേണ്ടി വരും.  അനുമോന് വേണമെങ്കിൽ  2 ബാർ ലൈസൻസ് കൂടി സർക്കാർ അനുവദിച്ചെന്നിരിക്കും. സിപിഎമ്മിന്റെ വിശ്വസ്തനായ സുനിൽകുമാർ ബാർ അസോസിയേഷൻ  പ്രസിഡൻറ് ആയിരിക്കുന്ന കാലത്തോളം സിപിഎമ്മിന് യാതൊരു ഭയപ്പാടിന്റെയും  ആവശ്യമില്ല.  യുഡിഎഫ് സർക്കാരിൽ കെഎം മാണി ബാർ കോഴ കേസിൽ  പ്രതിയായപ്പോൾ അദ്ദേഹത്തിന് വീഴ്ച സംഭവിക്കാൻ   കാരണം കോൺഗ്രസിനുള്ളിലെ ചേരി പോരായിരുന്നു. കോൺഗ്രസുകാർ ഒന്നടങ്കം അന്നത്തെ ധനമന്ത്രിയെ ഇല്ലാതാക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല .സിപിഎം പരസ്യമായി റിയാസിനൊപ്പം ആണ് നിൽക്കുന്നത്.  രഹസ്യമായി റിയാസിന്  പണി കൊടുത്താൽ തന്നെ അത് കേൾക്കണമെന്നില്ല.  പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം റിയാസിന് യാതൊന്നും സംഭവിക്കില്ല . പിണറായിയുടെ കാലം കഴിയുമ്പോഴായിരിക്കും റിയാസിന് പണി കിട്ടുക. 

ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ വകുപ്പ് ഡയറക്ടർ പങ്കെടുത്തിരുന്നില്ല അദ്ദേഹത്തിന് വേണ്ടി കെ ടി ഡി സി മാനേജിംഗ്  ഡയറക്ടർ ശിഖാ  സുരേന്ദ്രനാണ് പങ്കെടുത്തത്.ടൂറിസം ഡയറക്ടർ പങ്കെടുക്കാതിരുന്നതും ദുരൂഹമാണ്. ടൂറിസം മേഖലയിലെ സംഘടന പ്രതിനിധികളും ഉൾപ്പെടെ 18 പേരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത് .  ഒന്നാം തീയതി മദ്യ വില്പന ഇല്ലാത്തതിനാൽ ബിസിനസ് നഷ്ടമാവുകയാണെന്ന് ഭൂരിഭാഗം  പരാതിപ്പെട്ടു. ബാർ പ്രവർത്തന സമയം നീട്ടണമെന്നും ആവശ്യമുയർന്നു. ഇതേക്കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാം എന്നായിരുന്നു എം ഡിയുടെ പ്രഖ്യാപനം. ബാറുടമകൾ  നൽകിയ നിവേദനങ്ങളും അവർ സ്വീകരിച്ചു.  ഇൻഫർമേഷൻ ഓഫീസറാണ് ഈ യോഗത്തിൽ പങ്കെടുക്കാനുള്ളവരെ  ക്ഷണിച്ചത് .  സർക്കാർ നിർദ്ദേശപ്രകാരമാണ് യോഗത്തിന് ക്ഷണിക്കുന്നത്  എന്നാണ് അദ്ദേഹം അയച്ചു കൊടുത്തത്.  എന്നാൽ സംഭവം വിവാദമായപ്പോൾ ഡയറക്ടറുടെ അസൗകര്യം കാരണം യോഗം  ചേർന്നില്ലെന്നാണ് ടൂറിസം അധികൃതർ പറഞ്ഞത്. 

ബാർകോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.  2025 മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും മീറ്റിങ്ങിന്റെ ലിങ്ക് തന്റെ പക്കലുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതോടെയാണ് യോഗം വിളിച്ചില്ലെന്ന വാദം പൊളിഞ്ഞത്. 

ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മേയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി. അതിനെത്തുടർന്നാണ് ബാർ ഉടമകൾ പണപ്പിരിവിനുള്ള നിർദേശം നൽകുകയും ഇക്കാര്യം ഇടുക്കി ജില്ലാ പ്രസിഡന്റിലൂടെ പുറത്തുവരുകയും ചെയ്തത്. ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് സർക്കാരിനോട് പ്രതിപക്ഷ നേതാവ് ആറു ചോദ്യങ്ങളും ഉന്നയിച്ചു. 

പെരുമാറ്റച്ചട്ടം മാറിയാൽ ഉടൻ മദ്യനയത്തിൽ മാറ്റം വരുത്താമെന്നാണ് സർക്കാർ  യോഗത്തിൽ പറഞ്ഞത്. അഴിമതി ആരോപണത്തെക്കുറിച്ചല്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വാർത്ത പുറത്തായതെങ്ങനെ എന്ന കാര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സർക്കാരിനെതിരേ അഴിമതി ആരോപണം വരുമ്പോൾ, അഴിമതി പുറത്താകാനിടയായ സാഹചര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. 

ഡിജിപിക്ക് എക്സൈസ് മന്ത്രി നൽകിയ പരാതിയിലും സർക്കാർ അതേ രീതിയിൽ സഞ്ചരിക്കുകയാണ്. ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മദ്യനയത്തിൽ എന്തിനാണ് ടൂറിസം വകുപ്പ് ഇടപെടുന്നത്? മദ്യനയത്തിൽ മാറ്റം വരുത്തേണ്ടത് എക്സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം? ടൂറിസം വകുപ്പ് എന്തിനാണ് ബാറുടമകളുടെ യോഗം വിളിക്കുന്നത് ? ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈകടത്തി എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.. 

മദ്യനയത്തിൽ ഒരു ശുപാർശയും നൽകിയിട്ടില്ലെന്നായിരുന്നു ടൂറിസം വകുപ്പിന്റെ വിശദീകരണം. ഇൻഡസ്ട്രി കണക്റ്റിന്‍റെ ഭാഗമായി നടത്തിയ യോഗത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പരക്കുന്നതെന്ന് അറിയിച്ച് ടൂറിസം ഡയറക്ടർ പി.ബി.നൂഹ്  രംഗത്തെത്തി. മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽനിന്നു തന്നെ ഇതു ബാർ ഉടമകളുടെ മാത്രമായതോ, സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ പറയുന്നു.

വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ, ദീർഘകാലമായി ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് നൽകിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിങ് മാത്രമാണ് മേയ് 21ന് നടത്തിയിട്ടുള്ളതെന്നും ടൂറിസം ഡയറക്ടർ പറയുന്നു. ഈമീറ്റിങ്ങിലാണ് ബാറുകളുടെ സമയം നീട്ടാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ അന്നേ മന്ത്രി രാജേഷ് കലിപ്പിലായിരുന്നു. 

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (8 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (10 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends