സമ്മര്‍ദ്ദങ്ങളെ മാറ്റി വെച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണം..... സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി

സമ്മര്‍ദ്ദങ്ങളെ മാറ്റി വെച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണം..... സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസനേര്‍ന്നത്.
കോവിഡ് പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വെച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാനെന്നും അതിനാവശ്യമായ കരുതല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ അവ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികളും ആ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. 29ന് സമാപിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കല്ലാര്‍ ഗവ. എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്- 356. ഏറ്റവും കുറവ് ഖജനാപ്പാറ ജി.എച്ച്.എസിലും- ഏഴ് പേര്‍ മാത്രം.
എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലാണ്- 296. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കും ഇന്ന് തുടക്കമാകും.
ഹയര്‍സെക്കന്‍ഡറി പരീക്ഷ ഇന്ന് തുടങ്ങി 26 നും വി.എച്ച്.എസ്.ഇ പരീക്ഷ ഒമ്ബതിന് തുടങ്ങി 26 നും അവസാനിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. ഒരു ക്ലാസില്‍ 20 കുട്ടികളെ വീതമാണ് പരീക്ഷയെഴുതാന്‍ അനുവദിക്കുക.
''ജില്ലയില്‍ പരീക്ഷയ്ക്ക് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊവിഡ് പശ്ചാത്തലത്തില്‍, ക്ലാസ് മുറികള്‍ കൃത്യമായ ഇടവേളകള്‍ പാലിച്ച് അണുവിമുക്തമാക്കും. വിദ്യാര്‍ത്ഥികളുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച്, കൈകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക മുറി സജ്ജീകരിക്കും. നിലവില്‍ കൊവിഡ് ബാധിതരോ നിരീക്ഷണത്തിലുള്ളവരോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha