റാന്നി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളായ മൂന്നംഗസംഘത്തിലെ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു, പാറകെട്ടിന് മുകളില്‍ വച്ചിരുന്ന മൊബൈല്‍ എടുക്കാനായി പോയി തിരിച്ചുവന്ന ദുര്‍ഗാദത്ത് കൂട്ടുകാരെ കാണാതെ വിളിച്ചു കൂവി, നാട്ടുകാര്‍ പാറയുടെ ഉള്ളിലെ ഗുഹപോലുള്ള ഭാഗത്ത് കയര്‍ കെട്ടിയിറങ്ങി കുട്ടികളെ പുറത്തെടുത്തു, ഇരുവരുടെയും വേര്‍പാട് താങ്ങാനാവാതെ നാട്ടുകാര്‍

റാന്നി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളായ മൂന്നംഗസംഘത്തിലെ രണ്ടു പേരാണ് ഒഴുക്കില്‍ പെട്ടത്,
പാറകെട്ടിന് മുകളില്‍ വച്ചിരുന്ന മൊബൈല്‍ എടുക്കാനായി പോയി തിരിച്ചുവന്ന ദുര്‍ഗാദത്ത് കൂട്ടുകാരെ കാണാതെ വിളിച്ചു കൂവി, നാട്ടുകാര്‍ പാറയുടെ ഉള്ളിലെ ഗുഹപോലുള്ള ഭാഗത്ത് കയര്‍ കെട്ടിയിറങ്ങി കുട്ടികളെ പുറത്തെടുത്തു.
ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചേത്തയ്ക്കല്‍ സ്വദേശികളായ അജിത് കുമാറിന്റെ മകന്‍ അഭിജിത്(ജിത്തു-14), പിച്ചനാട്ട് പ്രസാദിന്റെ മകന്‍ അഭിഷേക്(ശബരി-14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാരത്ത് ജിജുവിന്റെ മകന്‍ ദുര്‍ഗാദത്ത്(14) രക്ഷപെട്ടു.
സുഹൃത്തുക്കളും അയല്‍വാസികളുമായ മൂവര്‍ സംഘം കുളിക്കാനായി ഇവിടെ എത്തിയതാണ്. പാറകെട്ടിന് മുകളില്‍ വച്ചിരുന്ന മൊബൈല്‍ എടുക്കാനായി പോയി തിരിച്ചുവന്ന ദുര്‍ഗാദത്ത് കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്.
ഒളിച്ചിരിക്കുകയാവാം എന്നു കരുതി പ്രദേശത്ത് ആദ്യം തിരഞ്ഞ ശേഷമാണ് വെള്ളകെട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ നാട്ടുകാര്‍ തയ്യാറായത്.
ഇത് രക്ഷപെടുത്താനുള്ള സാധ്യത വൈകിച്ചു.വെള്ളകെട്ടില്‍ തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ പിന്നീട് പാറയുടെ ഉള്ളിലെ ഗുഹപോലുള്ള ഭാഗത്ത് കയര്‍ കെട്ടിയിറങ്ങി കുട്ടികളെ കണ്ടെത്തുകയും പുറത്തെടുക്കുകയായിരുന്നു.
ജനവാസ കേന്ദ്രത്തില്‍ നിന്നും കുറെ അകലെയാണ് സംഭവം നടന്ന വെള്ളച്ചാട്ടം. ഇവിടേക്ക് ദുര്‍ഘടമായ പാതയിലൂടെ കാല്‍നടയായി മാത്രമെ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ.
അതേസമയം അപകടമുറങ്ങുന്ന പാറക്കൂട്ടങ്ങളും അവയിലെ കുഴികളും തിരിച്ചറിയാതെ വീണ്ടും മാടത്തരുവി വെള്ളച്ചാട്ടത്തില്‍ ഇന്നലെ പൊലിഞ്ഞത് 2 ജീവനുകളാണ്. വേനല്‍ക്കാലത്ത് കുളിക്കാനെത്തുന്നവരാണ് ഇവിടെ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും.
ഇന്നലെ കുളിക്കാനെത്തിയ മൂവര്‍ സംഘത്തിലെ 2 കുട്ടികള്‍ മുങ്ങി മരിച്ചതാണ് അവസാന സംഭവം. തട്ടുകളായ വെള്ളച്ചാട്ടമാണിത്. തട്ടുകളില്‍ കുഴികളുമുണ്ട്. വെള്ളം നിറയുമ്പോള്‍ ഇതിന്റെ ആഴം തിട്ടപ്പെടുത്താനാകില്ല. കഴിഞ്ഞ ദിവസങ്ങളിലെ വേനല്‍ മഴയിലാണ് വെള്ളത്തിന്റെ തോത് ഉയര്‍ന്നത്.
കൂടാതെ പാറക്കൂട്ടങ്ങളില്‍ വഴുക്കലും ഉണ്ട്. സ്ഥിരമായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നവരും അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. മന്ദമരുതിയില്‍ നിന്ന് റബര്‍ ബോര്‍ഡിലേക്കും സ്റ്റോറുംപടിയിലേക്കുമുള്ള റോഡുകളിലൂടെ മാടത്തരുവിയില്‍ എത്താം.
ഏതുവഴി വന്നാലും റബര്‍ തോട്ടങ്ങളിലൂടെ നടന്നേ അരുവിയില്‍ എത്താനാകൂ. റബര്‍ ബോര്‍ഡിലൂടെ വന്നാല്‍ അരുവിയുടെ മുകള്‍ ഭാഗത്തും സ്റ്റോറുംപടി റോഡിലൂടെ വന്നാല്‍ താഴെ ഭാഗത്തുമാണ് എത്തുന്നത്. ഇന്നലെ മരിച്ച കുട്ടികള്‍ റബര്‍ ബോര്‍ഡ് റോഡിലൂടെ മുകള്‍ ഭാഗത്താണ് ചെന്നത്.
താഴെ ഭാഗത്ത് എത്തുന്നവര്‍ തട്ടായി കിടക്കുന്ന പാറയിലൂടെ മുകളിലേക്കു കയറാറുണ്ട്. മുകളില്‍ എത്തുന്നവര്‍ താഴേക്കും ഇറങ്ങാറുണ്ട്. ഇതു രണ്ടും കെണിയാണ്. വഴുക്കലില്‍ തെന്നി വീണ് അപകടം സംഭവിക്കാം.
വേനല്‍ കനക്കുമ്പോള്‍ ചേത്തയ്ക്കല്‍, കണ്ണങ്കര ഭാഗങ്ങളില്‍ ജലക്ഷാമമാണ്. പിന്നീട് കുട്ടികളും മുതിര്‍ന്നവരും മാടത്തരുവിയിലാണ് കുളിക്കാനെത്തുന്നത്. അരുവിയിലെ കുഴികള്‍ അറിയാത്തവരാണ് കൂടുതലും. ഇതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
"
https://www.facebook.com/Malayalivartha