നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് തവനൂര്‍... എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ.ടി. ജലീലും യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും തമ്മിലായിരുന്നു പ്രധാന പോരാട്ടം

നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് തവനൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ.ടി. ജലീലും യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും തമ്മിലായിരുന്നു പ്രധാന പോരാട്ടം. തവനൂരിലെ ഓരോ വിഷയങ്ങളും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കാണ് അരങ്ങൊരുക്കിയതും.
ജലീലിന്റെയും ഫിറോസിന്റെയും അനുകൂലികള്‍ ട്രോളുകളായും ചെറുവീഡിയോകളായും സൈബര്‍ പ്രചരണവും കൊഴുപ്പിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രി കെ.ടി. ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള വീഡിയോ യുഡിഎഫുകാര്‍ പങ്കുവെച്ചത് ഇപ്പോഴും കറങ്ങി നടക്കുന്നത്.
പ്രചരണത്തിനിടെ മൈക്ക് കൈയിലെടുത്ത കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.
ഇങ്ങനെ പോയാല്‍ തവനൂരില്‍ ആരെങ്കിലുമൊക്കെ വരുമെന്ന് ഉറപ്പായി. എങ്ങനെ പറയാതിരിക്കു ലോകായുക്ത കൃത്യമായി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും ബാലന്‍ സഖാവ് പറയുന്നു. ലോകയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന്.
അതും നിയമമന്ത്രി എ.കെ.ബാലന്‍. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും ബാലന്‍ പറഞ്ഞു. ജലീലിനെതിരായ ലോകയുക്ത റിപ്പോര്‍ട്ടിന് ശേഷം ആദ്യമായിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. അപ്പോള്‍ എന്തിനും ഏതിനും ന്യായീകരണം പറഞ്ഞാല്‍ മതിയെന്ന് സാരരം.
പ്രതിപക്ഷ നേതാവിന് അടിക്കാനുളള അടുത്ത വടി ബാലന്‍ സാര്‍ തന്നെ കൊടുത്തു. ഏതെങ്കിലും ഒരു കീഴ്ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ഒക്ടോബറിലാണ് ജലീലിന്റെ ഒരു ബന്ധുവായ കെ.ടി.അദീബിനെ നിയമിക്കുന്നത്.
നിയമിച്ചത് ഡെപ്യൂട്ടേഷനിലാണ്. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ല എന്ന് നിയമത്തില്‍ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും.
ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം.മാണിയും പോസ്റ്റുകളില്‍ ആളെ ഡെപ്യൂട്ടേഷനില്‍ വച്ചിട്ടുണ്ട്.
അദീബ് അര്‍ഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ഗവര്‍ണറേയും ജലീല്‍ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോള്‍ പുറത്തുവന്ന ലോകയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലന്‍ വ്യക്തമാക്കി. നിലവിലുള്ള യോഗ്യതയേക്കാളും കൂടുതല്‍ യോഗ്യത വെച്ചു എന്നാണ് പറയുന്നത്. ഉത്തരവ് കിട്ടിയാലെ മറ്റു കാര്യങ്ങള്‍ പറയാനാകൂ.
ആകെ പത്ത് പതിനഞ്ച് ദിവസമേ ഈ ബന്ധു ജോലിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ വിവാദമായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സര്‍ക്കാരിന്റെ ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസത്തിനുള്ളില്‍ മാത്രമേ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സര്‍ക്കാരിന് സമയമുണ്ടെന്നും ബാലന്‍ വ്യക്തമാക്കി. ചുരുക്കത്തില്‍ ജലീലിനെ എന്തുവില കൊടുത്തും വീണ്ടും സംരക്ഷിക്കുമെന്ന് സാരം. അപ്പോള്‍ ഇനി കുട്ടികളല്ല മുതിര്‍ന്നവരും ചോദിച്ചു തുടങ്ങും ഫിറോസിക്ക വരില്ലേ.
https://www.facebook.com/Malayalivartha