തലസ്ഥാന നഗരിയിൽ വായു മലിനീകരണം രൂക്ഷം... കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു..

കാഴ്ചപരിധി കുറഞ്ഞതോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകി
തലസ്ഥാന നഗരിയിൽ വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്നുണ്ടായ കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞതോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു.
വായു ഗുണനിലവാര സൂചിക 361 കടന്ന് 'അതീവ ഗുരുതരം' എന്ന അവസ്ഥയിലാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകമഞ്ഞ് പുതച്ച നിലയിലാണ്. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് കാറ്റ് III സംവിധാനം ഉപയോഗിച്ചാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടരുന്നത്.
വിമാനങ്ങൾ വൈകാനായി സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഡൽഹിയിൽ തുടരുന്നു.
https://www.facebook.com/Malayalivartha
























