വിഎംആർ ഫിലിംസിൻറെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു...

വിഎംആർ ഫിലിംസിൻറെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ തുടങ്ങി മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്.
സജിമോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ റിലീസായാണ് ചിത്രം എത്തുന്നത്. പാതാൾ ലോക് എന്ന വെബ് സീരിയസിലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാങ് (ബോളിവുഡ് ) ആദ്യമായ് അഭിനയിച്ച മലയാള ചിത്രം ആണ് തിമിംഗലവേട്ട.
എന്നാൽ സിനിമയുടെ റിലീസിന് മുമ്പേ പ്രശാന്തിനെ മരണം കവർന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസിലായിരുന്നു പ്രശാന്തിൻറെ മരണം. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയിയായിരുന്നു തമാങ്. മണിയൻ പിള്ള രാജു, രമേശ് പിഷാരടി, കോട്ടയം രമേശ്, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ദിപു കരുണാകരൻ, ബാലാജി ശർമ. ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
"
https://www.facebook.com/Malayalivartha























