അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു... ഒരു മരണം, ഒരാളെ കാണാതായി

അരുണാചൽപ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു. കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ഒരാളെ കാണാതായി. നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൻ വിനു പ്രകാശ് (26) ആണ് മരിച്ചത്.
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയെയാണ് കാണാതായത്. അരുണാചൽ തവാങ് ജില്ലയിലെ സേല തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ഐസ് പാളികൾ മൂടിയ തടാകത്തിന് മുകളിലൂടെ നടന്നപ്പോൾ പാളികൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് സൂചനകൾ.
അതേസമയം താപനില മൈനസ് ഡിഗ്രിയിലാണിവിടെ. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. അപകടം നടന്നയുടൻ സൈന്യവും പൊലീസും ചേർന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. പ്രതികൂല സാഹചര്യമായതിനാൽ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാൾക്കുള്ള തിരച്ചിൽ നിർത്തിവച്ചു. ഇന്ന് രാവിലെ പുനരാരംഭിക്കും. ബുധനാഴ്ച നെടുമ്പാശേരിയിൽ നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചു വരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























