ജലീലുമായി മുഖ്യമന്ത്രിക്ക് പ്രത്യേക അടുപ്പം..ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലീനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്തമായ വിമർശനവുമായി ബിജെപി

സ്വജനപക്ഷപാതം ജനാധിപത്യത്തോടുള്ള ഭരണം കയ്യാളുന്നവരുടെ വെല്ലുവിളിയാണ് .അതിൽ
പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥി സമൂഹത്തിന്റെ വെല്ലുവിളിയാണ് പുറത്തു വരുന്നത്
കേരള ജനത ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും സ്വജനപക്ഷപാതവുമാണ്
പിണറായി സർക്കാരിന്റെ കാലയളവിൽ നടന്നത് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് .
ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലീനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്തമായ വിമർശനവുമായി ബിജെപിയും എത്തിയിട്ടുണ്ട് .
കുരയ്ക്കാൻ മാത്രമല്ല കടിക്കാനും അധികാരം നൽകിയിട്ടുണ്ടെന്നാണ് ലോകായുക്തയെക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുളളത്. ലോകായുക്തയുടെ കടിയേറ്റ ജലീലിനെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി എന്തിന് വൈകുന്നുവെന്ന് കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ ചോദിച്ചു.
ഇതിനു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ കാത്തുനിൽക്കണോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത് . കുറ്റം തെളിയാത്തതുകൊണ്ടല്ല, മുഖ്യമന്ത്രി കൂടി പങ്കാളിയായ നിരവധി ഇടപാടുകളിൽ കൂട്ടുകക്ഷിയായതിനാലാണ് ജലീലിന് പ്രത്യേക സൗമനസ്യവും ആനുകൂല്യവും നൽകുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
ധാർമ്മികത അൽപം പോലുമില്ലെന്നതിന്റെ തെളിവാണ് രാജിവെയ്ക്കുന്നില്ലെന്ന നിലപാട്.
ആ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നാണ് മുരളീധരൻ പറയുന്നത് .ഗവർണറും ഹൈക്കോടതിയും പരിശോധിക്കുന്നതും ലോകായുക്ത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വ്യത്യാസം ജനങ്ങൾക്ക് അറിയില്ലെന്ന് കരുതിയാണ് ജലീലും സിപിഎമ്മും സ്വയം ന്യായീകരിക്കുന്നത് .
ലോകായുക്ത ഐജി റാങ്കിലുളള ഉദ്യോഗസ്ഥന്റെ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷമാണ് കുറ്റം ചെയ്തുവോയെന്ന് കണ്ടെത്തുക. എന്നാൽ ഹൈക്കോടതിയിൽ പരാതിക്കാരൻ ഹാജരാക്കുന്ന തെളിവുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടി.
ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവ്വിനിയോഗവും നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരിക്കുന്നു. ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് എ.കെ ബാലൻ പറയുന്നത്. എന്നാൽ സ്വജനപക്ഷപാതം അഴിമതിയാണെന്ന നിലപാടാണ് പാർട്ടി കോൺഗ്രസ് ഉൾപ്പെടെ അംഗീകരിച്ചിട്ടുളളത്.
ഇതിനെയൊക്കെ തളളി ഒരു നിലപാട് സ്വീകരിക്കുമ്പോൾ പാർട്ടി നിലപാടിലും വലുതാണ് ഇവരുടെ രഹസ്യഇടപാടുകളെന്ന് വേണം മനസിലാക്കാനെന്നും വി. മുരളീധരൻ പറഞ്ഞു. മാണിയെ കൂട്ടുപിടിച്ച് ബന്ധു നിയമനത്തെ ന്യായീകരിക്കുന്ന സിപിഎം നിലപാടിനെയും വി. മുരളീധരൻ വിമർശിച്ചു.
മാണി നടത്തിയ അഴിമതി പോലെ ഞങ്ങളും അഴിമതി നടത്തുന്നുവെന്നാണ് വാദമെങ്കിൽ ജനങ്ങളോട് അത് പറയണം. ഇത്രയും കാലം പറഞ്ഞത് കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നാണ്; ഇപ്പോൾ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനെയും അംഗീകരിക്കുന്നില്ലെന്നാണ് ഈ നിലപാടുകളിലൂടെ മനസിലാകുന്നതെന്നും വി. മുരളീധരൻ പറഞ്ഞു
https://www.facebook.com/Malayalivartha