ആലപ്പുഴ ജില്ല ഇത്തവണയും ഇടതുമുന്നണി തൂത്തുവാരുമെന്ന് സിപിഎം... പ്രതിഭയ്ക്ക് 8000 വോട്ട് ഭൂരിപക്ഷം....സജി ചെറിയാന് ഭൂരിപക്ഷം 15000 മുതല്‍ 20000 വരെ...

9 മണ്ഡലങ്ങളുളള ആലപ്പുഴ ജില്ല ഇത്തവണയും ഇടതുമുന്നണി തൂത്തുവാരുമെന്ന് സിപിഎം കണക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ ഫലം ആലപ്പുഴ ജില്ലയില്‍ ഇക്കുറിയും ആവര്‍ത്തിക്കും എന്നാണ് സിപിഎം വോട്ടെടുപ്പിന് ശേഷമുളള പരിശോധനയില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ 8 സീറ്റുകളിലും ഇടത് മുന്നണിയാണ് ആലപ്പുഴയില്‍ വിജയിച്ചത്. ഇത്തവണ ഹരിപ്പാടും കിട്ടുമെന്നാണ് പാര്‍ട്ടി ധാരണ. അരൂര്‍ എംപിയായ എഎം ആരിഫ് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച പശ്ചാത്തലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലം പിടിച്ചു. ഷാനിമോള്‍ ഉസ്മാന്‍ ആണ് ഇടത് കോട്ട പിടിച്ചെടുത്തത്. ഇത്തവണയും ഷാനിമോളെ തന്നെയാണ് മണ്ഡലത്തില്‍ യുഡിഎഫ് പരീക്ഷിച്ചിരിക്കുന്നത്.
ദലീമ ജോജോയാണ് അരൂരിലെ ഇടത് സ്ഥാനാര്‍ത്ഥി. 5500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദലീമ മണ്ഡലം തിരിച്ച് പിടിക്കും എന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. അതേസമയം 5000 മുതല്‍ 10000 വോട്ടിന്റെ വരെ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. ചെങ്ങന്നൂര്‍ ഇത്തവണ സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുമെന്ന് സിപിഎം കരുതുന്നു
15000 മുതല്‍ 20000 വരെ ഭൂരിപക്ഷം ചെങ്ങന്നൂരില്‍ സജി ചെറിയാന് സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാവും ചെങ്ങന്നൂരിലെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ശക്തമായ മത്സരം നടന്ന ആലപ്പുഴയില്‍ പിപി ചിത്തരഞ്ജന് 10788 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐസക് ഇല്ലാത്ത ആലപ്പുഴയില്‍ കെഎസ് മനോജിലൂടെ അട്ടിമറിയാണ് യുഡിഎഫ് പ്രതീക്ഷ.
മന്ത്രി ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എച്ച് സലാം 10,850 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച് നിയമസഭയിലേക്ക് എത്തും എന്നാണ് സിപിഎം നിഗമനം. സുധാകരനെ വീണ്ടും മത്സരിപ്പിക്കാത്തതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ജി സുധാകരന്‍ വ്യക്തി സ്വാധീനത്താല്‍ പിടിച്ച വോട്ടുകള്‍ സലാമിന്റെ കണക്കില്‍ സിപിഎം കൂട്ടിയിട്ടില്ല.
മാവേലിക്കരയില്‍ എംഎസ് അരുണ്‍ കുമാര്‍ 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നാണ് സിപിഎം കണക്ക് കൂട്ടല്‍. കുട്ടനാട്ടില്‍ 7000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം 4500 വോട്ടിന്റെ ഭൂരിപക്ഷം നേടി ജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. ചേര്‍ത്തലയില്‍ പി പ്രസാദിന് 12500 വോട്ടിന്റെ ഭൂരിപക്ഷം സിപിഎം പ്രതീക്ഷിക്കുന്നു.
ശക്തമായ മത്സരം നടന്ന കായംകുളം സീറ്റ് യു പ്രതിഭ നിലനിര്‍ത്തും. 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതിഭയ്ക്ക് സിപിഎം കായംകുളത്ത് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ അരിത ബാബു മണ്ഡലത്തില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി അടക്കം അരിത ബാബുവിന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. 2000 മുതല്‍ 5000 വരെ ഭൂരിപക്ഷം നേടി അരിത വിജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.
https://www.facebook.com/Malayalivartha