മാസം തികയുന്നതിന് മുൻപേ പ്രസവം; നടക്കാനിറങ്ങിയ ദമ്പതികൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഓടി ചെന്നപ്പോൾ കണ്ടത് അമ്മയും കുഞ്ഞും രക്തത്തിൽ കുളിച്ചു കിടക്കുന്നത്: അമ്മയ്ക്കും അനക്കമറ്റു കിടന്ന കുഞ്ഞിനും രക്ഷകരായി എത്തി മാത്യു- ഗ്രേറ്റല്‍ ദമ്പതികൾ

യുവതിക്ക് മാസം തികയുന്നതിനു മുൻപേ അപ്രതീക്ഷിത പ്രസവം നടന്നപ്പോൾ രക്ഷകരായി എത്തിയത് നടക്കാനിറങ്ങിയ ദമ്പതികൾ. തൃശൂർ പട്ടിക്കാടിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
അപ്രതീക്ഷിതമായി പ്രസവം നടന്നപ്പോൾ അമിത രക്തസ്രാവമുണ്ടായി അപകടാവസ്ഥയിലായ യുവതിക്കും അനക്കമറ്റ കുഞ്ഞിനും യുവ ദമ്പതിമാരായ ഇടപ്പാറ മാത്യു- ഗ്രേറ്റല്‍ എന്നിവരാണ് രക്ഷകനായി എത്തിയത്.
രാവിലെ നടക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. ഈ സമയത്തായിരുന്നു റോഡിന് അടുത്തുള്ള വാടകവീട്ടിൽനിന്നും കരച്ചിൽ കേൾക്കുന്നത്. ഒരു യുവതിയും യുവാവും മാത്രമാണ് ഇവിടെ താമസിക്കുന്നത്. നിലവിളികേട്ട് ഓടിച്ചെല്ലുമ്പോൾ പ്രസവം നടക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്.
പ്രസവിച്ചുകൊണ്ടിരുന്ന യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും.
ഉടൻ തന്നെ നഴ്‌സായ ഗ്രെറ്റല്‍ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ക്കൊടി ഛേദിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ഗ്രേറ്റല്‍ നഴ്‌സായി ജോലിചെയ്തിട്ടുണ്ട്. ആ പരിചയമാണ് ഇവിടെ സഹായമായത്.
വാണിയമ്പാറ സ്വദേശികളാണ് ഈ ദമ്പതിമാർ. യുവതിയുടെ പ്രസവത്തീയതിക്ക് ഇനിയും ഒരു മാസമുണ്ടായിരുന്നു. പെട്ടെന്നാണ് പ്രസവവേദന വന്നത്. എന്തുചെയ്യണമെന്നറിയാതിരിക്കുന്ന അവസ്ഥയിലായിരുന്നു പെട്ടെന്ന് പ്രസവം നടന്നത്.
അപ്പോഴേക്കും മറ്റുള്ളവര്‍ വിവരമറിഞ്ഞെത്തി. മുന്‍ പഞ്ചായത്ത് അംഗം പി.ജെ. അജി, നാട്ടുകാരായ ബെന്നി, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് വരുത്തി. നടക്കാനിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന നാട്ടുകാരിയായ ഷീബ സന്തോഷ് കുഞ്ഞിനെ ടവലില്‍ പൊതിഞ്ഞെടുത്തു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha
























