കോവിഡ് രണ്ടാം തരംഗം സ്കൂളുകൾ തുറക്കാനുള്ള സാധ്യത കുറവ്, ഓൺലൈൻ ക്ലാസ് തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന; പുതിയ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് വിദ്യാഭ്യാസ വകുപ്പ്

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷാരംഭത്തിലും തുറക്കാനുള്ള സാധ്യത കുറവാണ്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിന് പകരം ഓണ്‍ലൈന്‍ ക്ലാസ് തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. നിലവില്‍ സംസ്ഥാന വ്യാപകമായി കൊവിഡ് കേസ് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂള്‍ തുറന്നാലും കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസ് തുടങ്ങാനുള്ള സാധ്യത.
എന്നാൽ, ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. നടന്നുവരുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുള്ള പ്രധാന കടമ്പയെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇതുസംബന്ധിച്ചിട്ടുള്ള പ്രതികരണം.
മെയ് മാസത്തിലെ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
മാസ് വാക്‌സീനേഷന്‍ ചെറിയ ഇടവേളക്ക് ശേഷം കൊവിഡ് കേസ് കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് മാസ് വാക്‌സീനേഷന് തുടക്കമായിരിക്കുന്നു.
ഒരു മാസത്തിനിടെ പരമാവധി പേരെ വാക്സീന്‍ എടുപ്പിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിന് ജില്ലകളില്‍ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
"ക്രഷിംഗ് ദി കര്‍വ്' കര്‍മ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി മെഗാ വാക്‌സീനേഷന്‍ ക്യാമ്പ് ഇപ്പോൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സീന്‍ ക്യാമ്പുകള്‍ക്ക് വിവിധയിടങ്ങളില്‍ തുടക്കമായിരിക്കുകയാണ്.
എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് ശ്രമമെങ്കിലും വാക്‌സീന്‍ സ്റ്റോക്കിലെ കുറവ് ആശങ്കയായി തുടരുകയാണ്. ഇന്നലത്തെ മാസ് വാക്‌സീനേഷന് മുമ്ബ് 64,850 ഡോസ് കൊവാക്‌സീനും 9,37,290 ഡോസ് കൊവിഷീല്‍ഡുമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. നിലവില്‍ 47,59,883 പേരാണ് ഇതുവരെ കേരളത്തില്‍ വാക്‌സീന്‍ സ്വീകരിച്ചത്.
സീറോ സര്‍വയലന്‍സ് പഠനമനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 89 ശതമാനം പേര്‍ക്കും ഇതുവരെ കൊവിഡ് വന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം കുത്തനെ കേസ് കൂടുന്ന പുതിയ സാഹചര്യം ആശങ്കയിലാണ്.
നിയന്ത്രണങ്ങള്‍ കൈവിട്ട തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് 45ന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ ഉറപ്പാക്കാനുള്ള മാസ് വാക്‌സീനേഷന്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി 865 കേന്ദ്രങ്ങളില്‍ നിലവില്‍ വാക്‌സീന്‍ നല്‍കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിലേക്കുയര്‍ന്ന സാഹചര്യത്തിലാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനി. ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഡൽഹിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























