അമ്പത് അല്ല നാല്പത് ആണ് അവർ കൊണ്ട് പോയത്... ഇഞ്ചിയിട്ട കാപ്പി കുടിച്ചു ഇപ്പോ ഇഞ്ച പരുവമായി....

വിജിലന്‍സ് സംഘം കണ്ണൂരിൽ നിന്ന് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ. എം. ഷാജി എംഎല്‍എ. ബന്ധുവിന്‍റെ ഭൂമിയിടപാടിനായി കൊണ്ടുവന്ന പണമാണിതെന്ന് ഷാജി പറഞ്ഞതായി വിജിലൻസ് വെളിപ്പെടുത്തുകയുണ്ടായി.
രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ ആഴീക്കോട്ടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്.
എന്നാൽ, വിജിലൻസ് സംഘം തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പലരിൽ നിന്നും ശേഖരിച്ചതാണെന്ന് കെ. എം. ഷാജിയുടെ പ്രതികരണം. പാർട്ടി തന്ന പണവും അതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ 50 അല്ല പകരം 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഷാജി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവായ തുക കൊടുത്തു തീർത്തിരുന്നില്ല. ഇതിനായി നീക്കിവച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഈ പണം വീട്ടിലുണ്ടെന്നറിഞ്ഞ് മനപൂർവ്വം കുടുക്കാനായി വിജിലൻസ് എത്തിയതാണെന്നും ഷാജി പറഞ്ഞു.
കണ്ണൂർ അഴീക്കോട് മണലിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. രേഖകളില്ലാത്ത അനധികൃത പണമാണിതെന്ന് വിജിലൻസ് അറിയിച്ചിരുന്നു. കോഴിക്കോട് വിജിലന്‍സ് എസ്. പി ശശിധരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എം.എൽ.എയുടെ കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ മണലിലെയും വീടുകളിൽ ഒരേ സമയമായിരുന്നു പരിശോധന. ഷാജിയുടെ വീടുകളില്‍ രാവിലെ എഴ് മണിയോടെയാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പരിശോധന തുടങ്ങിയത്.
വിജിലന്‍സ് സംഘം കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലെത്തുമ്പോള്‍ ഷാജിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. 2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ. എം. ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി കോഴിക്കോട് സ്വദേശിയും സിപിഎം നേതാവുമായ എം. ആര്‍. ഹരീഷ് നല്‍കിയ പരാതിയില്‍ ഇന്നലെയായിരുന്നു വിജിലന്‍സ് കേസ് എടുത്തത്.
നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ തന്‍റെ ആകെ ചെലവ് 87.5 ലക്ഷം രൂപയെന്നാണ് ഷാജി സമര്‍പ്പിച്ച വിവിധ സത്യവാങ്ങ്മൂലങ്ങളില്‍ പറയുന്നതെങ്കിലും രണ്ട് കോടിയിലേറെ രൂപ ഷാജി ചെലവിട്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.
ഈ കാലയളവിലെ വരവു ചെലവുകളുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും വിജിലന്‍സ് പരിശോധിച്ചത്. രണ്ടിടത്തെയും വീടുകള്‍ ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണ്. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു കോഴ്സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.
പ്രധാനമായും കെ.എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഷാജിയുടെ സ്വത്തു വിവരങ്ങളോടൊപ്പം സാമ്പത്തിക ഇടപാടുകൾ സമ്പത്തിച്ച രേഖകളുമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്.
https://www.facebook.com/Malayalivartha