Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം പടരുന്നു..ഏകദേശം15ലക്ഷത്തോളം ഷിയാ വിഭാഗക്കാർ കശ്മീരിൽ അധിവസിക്കുന്നുണ്ട്..കോലം പച്ചയ്ക്ക് കൊളുത്തി..

02 MARCH 2026 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഖമേനി ഇറാന്റെ ഭരണാധികാരി എന്നതിലുപരി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഷിയാ മുസ്ലിങ്ങളുടെ ആത്മീയ നേതാവാണ്. ഇന്ത്യ, പാകിസ്ഥാൻ, ഇറാഖ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹത്തിന് വലിയ അനുയായികളുണ്ട്. അദ്ദേഹത്തിന്റെ വധം ഈ രാജ്യങ്ങളിലെ അമേരിക്കൻ-ഇസ്രായേൽ എംബസികൾക്കും സ്ഥാപനങ്ങൾക്കും നേരെ വലിയ പ്രതിഷേധങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായേക്കാം. ഇത് ആഗോളതലത്തിൽ വലിയൊരു സുരക്ഷാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.അതുകൊണ്ടാണ് ഇന്ത്യയിലും ഈ പ്രതിഷേധം കാണാനായിട്ട് സാധിക്കുന്നത് .

ഇറാനിയൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം പടരുന്നു.ശ്രീനഗറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടു ജമ്മു കാശ്മീരിലൂടെ നീളം ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ തിങ്കളാഴ്ച മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇന്റർനെറ്റ് നിയന്ത്രണം.

 

ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ശനിയാഴ്ച തെഹ്റാനിൽ ഖമേനി കൊല്ലപ്പെട്ടതായി ഞായറാഴ്ച ഇറാൻ സംസ്ഥാന മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.ഇതോടെയാണ് ഇന്ത്യ ഉൾപ്പെടെ പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്.ഏകദേശം15ലക്ഷത്തോളം ഷിയാ വിഭാഗക്കാർ കശ്മീരിൽ അധിവസിക്കുന്നുണ്ട്.സ്‌ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ ഖമനേയിയുടെ ഫോട്ടോയും വഹിച്ച് ശ്രീനഗറിൽ ഐക്യരാഷ്ട്രസഭ ഓഫീസിലേക്ക് മാർച്ചു ചെയ്‌തു.ശ്രീനഗറിലെ ലാൽ ചൗക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കുമെതിരെ മുദ്രാവാക്യം വിളിച്ചു.

 

ഐക്യരാഷ്‌ട്രസഭാ ഓഫീസിൽ നിവേദനം നൽകാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടില്ല. തുടർന്ന് അവർ റോഡ് ഉപരോധിച്ച് അവിടെ കുത്തിയിരുന്നു.രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ശാന്തത പാലിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭ്യർത്ഥിച്ചു.പ്രതിഷേധം പൂർണമായും സമാധാന പരമായിരുന്നു.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.വിദേശത്തെ സംഭവ വികാസങ്ങള്‍ രാജ്യത്തിനകത്ത് 'ചില പ്രതിഫലനങ്ങള്‍' ഉണ്ടാക്കിയേക്കാമെന്നും അതിനാല്‍

 

അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിലും മതപരമായ ഒത്തുചേരലുകളിലുംജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്.ഇറാന്‍ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകര്‍ വിദ്വേഷം പടര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ക്രമസമാധാന നില തകരാതിരിക്കാന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിഷയങ്ങളെ മുന്‍നിര്‍ത്തി വൈകാരികമായി ജനങ്ങളെ ഇളക്കിവിടാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിച്ചേക്കാം.ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം. പശ്ചിമേഷ്യയില്‍ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.അതേസമയം, ജമ്മു കാശ്മീരില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷ ഭരിതമായതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉന്നതതല സുരക്ഷാ യോഗം ചേര്‍ന്ന് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.

 

ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഷിയ-സുന്നി വിഭാഗങ്ങള്‍ സംയുക്തമായി അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.ബദ്ഗാം, പൂഞ്ച്, ബാരാമുള്ള എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. റമ്പാനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചു.കാശ്മീരില്‍ നാളെ ബന്ദിന് ആഹ്വാനമുണ്ട്. കാര്‍ഗിലില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ലഡാക്കിലെ ജനജീവിതം പ്രതിഷേധത്താല്‍ തടസപ്പെട്ടിരിക്കുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (31 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (42 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends