Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ആട് - 3യുടെ ഒഫീഷ്യൽ ട്രയിലർ എത്തി!!!

02 MARCH 2026 03:10 PM IST
മലയാളി വാര്‍ത്ത

ആകാശത്തിനുമപ്പുറത്ത് ഏതോ ഒരു ലോകത്ത് നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട് പറഞ്ഞു തന്നിട്ടുള്ളത്. എന്തോ അജ്ഞാതമായ ശക്തി ഇതിനുണ്ടത്രെ. ഇത് അന്വേഷിച്ച് പല ദുഷ്ടശക്തികളും പല കാലങ്ങളിലും വരും... ഇതിനു വേണ്ടി യുദ്ധങ്ങൾ വരെ നടക്കും.

ഇന്ന് പുറത്തുവിട്ട ആട് - 3 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ തുടങ്ങുന്നത് ഈ കമൻ്ററിയിൽക്കൂടിയാണ്. ഈ കമൻ്ററി ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ചില ദുരൂഹതകൾ ഇതിന് പുറകിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതിനനുയോജ്യമായ രംഗങ്ങളാണ് ട്രയിലറിൽ ഉടനീളം കാണാൻ കഴിയുന്നത്.

ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ ആടിലെ ഷാജി പാപ്പനേയും സംഘത്തേയുമൊക്കെ കണ്ടിട്ടുള്ളത്. മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ ഈ കഥപാത്രങ്ങളൊക്കെ വീര സാഹസ്സിക യോദ്ധാക്കളെ പോലെയാകുന്നു. വാളും കുതിരയും, ആനയുമൊക്കെയായി അവർ അരങ്ങു തകർക്കുന്നു.

ഇതെല്ലാം തികഞ്ഞ ഫാന്റസി ജോണറിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഷാജിപാപ്പനും, സംഘവും ഒറിജിനൽ കഥാപാത്രങ്ങളായിത്തന്നെ ട്രയിലറിൽ കാണം. അവർക്കിടയിലെ നർമ്മ മുഹൂർത്തങ്ങളും ട്രയിലറിൽ നിറഞ്ഞുനിൽക്കുന്നു. പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ പോരുന്ന നിരവധി ആകർഷണീയ മുഹൂർത്തങ്ങളിലൂടെയാണ് ട്രയിലർ എത്തിയിരിക്കുന്നത്.

ചിരിയും ചിന്തയും വിസ്മയവുമെല്ലാം കോർത്തിണക്കിയ ട്രയിലർ ആട് - 3യുടെ ഒരു മിനിയേച്ചർ തന്നെയെന്ന് വിശേഷിപ്പിക്കാം. വൻ മുതൽമുടക്കിൽ വിശാലമായ, ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഒരു ചിത്രമാണിതെന്ന് ട്രയിലർ കാട്ടിത്തരുന്നു.

 

മാർച്ച് പത്തൊമ്പതിന് റംസാൻ ആഘോഷത്തിന് ഭംഗി കൂട്ടുവാൻ പോരും വിധത്തിൽ, പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രമോഷൻഭാഗമായി പ്രകാശനം ചെയ്ത ഈ ട്രയിലർ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ട്രയിലർ. സമീപകാലത്ത് ഇത്രയും തരംഗം സൃഷ്ടിച്ച ഒരു ട്രയിലർ എത്തിയിട്ടില്ലായെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ട്രിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ജയസൂര്യ, വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ അതിലെ പ്രമുഖ താരങ്ങളാണ്.



അജു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്,


എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends